Question:

പന്ത്രണ്ടാമത്തെ പഞ്ചവൽസരപദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ താഴെ പറയുന്നതിൽ ഏതൊക്കെയാണ് ?

  1. പദ്ധതിയുടെ കാലയളവ് 2012 മുതൽ 2017 വരെയാണ്

  2. ദാരിദ്യനിരക്ക് പത്തുശതമാനം കുറയ്ക്കുക എന്നത് പദ്ധതിയുടെ ലക്ഷ്യമാണ്

  3. പത്ത് ശതമാനമാണ് പദ്ധതി ലക്ഷ്യമിടുന്ന വളർച്ചാ നിരക്ക്

  4. ത്വരിതഗതിയിലുള്ള വികസനം, എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനം, സുസ്ഥിര വികസനം എന്നീ വിഷയങ്ങൾക്ക് ഊന്നൽ ലക്ഷ്യമിടുന്നു 

Aiii, iv ശരി

Bi മാത്രം ശരി

Ci, ii, iv ശരി

Dഎല്ലാം ശരി

Answer:

C. i, ii, iv ശരി

Explanation:

• എട്ടു ശതമാനമാണ് പദ്ധതി ലക്ഷ്യമിടുന്ന വളർച്ച നിരക്ക്


Related Questions:

രണ്ടാം വാർഷിക നയം പ്രഖ്യാപിച്ച വർഷം ഏതാണ് ?

ഇന്ത്യയുടെ ചില പഞ്ചവത്സരപദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.അവയുടെ ആരോഹണ ക്രമം/കാലക്രമ പട്ടിക ഏതാണ് ?

(i) സമഗ്ര വളർച്ച

(ii) ദ്രുതഗതിയിലെ വ്യവസായവത്ക്കരണം 

(iii) കാർഷിക വികസനം

(iv) ദാരിദ്ര നിർമ്മാർജ്ജനം

പത്താം പഞ്ചവത്സര പദ്ധതി ഏത് വർഷം മുതൽ ഏത് വർഷം വരെയാണ്

പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ നിലവാരം ഉയർത്തുന്നതിനുള്ള സർവ്വ ശിക്ഷാ അഭിയാൻ (SSA) നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?

ഗരീബി ഹഠാവോ' എന്ന് ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി