Question:
ഇന്ത്യയുടെ ദേശീയ വനനയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.ഇന്ത്യയുടെ ദേശീയ വനനയം നടപ്പിലാക്കിയത് 1990ലാണ്.
2.ദേശീയ വനനയം നടപ്പിലാക്കിയതിനെ തുടർന്നാണ് ജോയിൻറ് ഫോറസ്റ്റ് മാനേജ്മെൻറ് നിലവിൽ വന്നത്.
3.ജനങ്ങളും വനം വകുപ്പും സംയുക്തമായി വനങ്ങളെ സംരക്ഷിക്കുന്ന രീതിയാണ് ജോയിൻ ഫോറസ്റ്റ് മാനേജ്മെൻറ് എന്ന് അറിയപ്പെടുന്നത്.
A1,2
B2,3
C1,2,3
D1,3
Answer:
B. 2,3
Explanation:
ഇന്ത്യയുടെ ദേശീയ വനനയം നടപ്പിലാക്കിയത് 1988ലാണ്.1952ലെ വനനയം പുതുക്കി കൊണ്ടാണ് ഇത് നിലവിൽ വന്നത്. ഈ ദേശീയ വനനയം നടപ്പിലാക്കിയതിനെ തുടർന്നാണ് 'ജോയിൻറ് ഫോറസ്റ്റ് മാനേജ്മെൻറ്' നിലവിൽ വന്നത്. പ്രദേശവാസികളായ ജനങ്ങളും വനം വകുപ്പും സംയുക്തമായി വനങ്ങളെ സംരക്ഷിക്കുന്ന രീതിയാണ് ജോയിൻ ഫോറസ്റ്റ് മാനേജ്മെൻറ് എന്ന് അറിയപ്പെടുന്നത്.