Question:
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തലാണ് ഉദാരവൽക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
2.ഉദാരവൽക്കരണത്തിലൂടെ ബഹുരാഷ്ട്ര കമ്പനികളുടെ ഉൽപ്പന്നങ്ങൾക്കും മൂലധനത്തിനും നിയന്ത്രണങ്ങളില്ലാതെ കടന്നുവരാൻ ഇറക്കുമതി നിയമങ്ങളും നികുതികളും ഉദാരം ആക്കപ്പെടുന്നു.
A1 മാത്രം.
B2 മാത്രം.
C1ഉം 2ഉം ശരി.
D1ഉം 2ഉം തെറ്റ്.
Answer:
C. 1ഉം 2ഉം ശരി.
Explanation:
സാമ്പത്തിക വളർച്ചയ്ക്കു വേണ്ടി രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തലാണ് ഉദാരവൽക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാരവൽക്കരണത്തിലൂടെ ബഹുരാഷ്ട്ര കമ്പനികളുടെ ഉൽപ്പന്നങ്ങൾക്കും മൂലധനത്തിനും നിയന്ത്രണങ്ങളില്ലാതെ കടന്നുവരാൻ ഇറക്കുമതി നിയമങ്ങളും നികുതികളും ഉദാരം ആക്കപ്പെടുന്നു.