Question:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ലോകത്തിൽ ഏറ്റവും കൂടുതൽ ആണവോർജ നിലയങ്ങൾ സ്ഥിതിചെയ്യുന്ന രാജ്യം റഷ്യയാണ്.
2.നിലവിൽ ലോകമെമ്പാടുമായി നാനൂറിലധികം ആണവോർജ നിലയങ്ങൾ സ്ഥിതി ചെയ്യുന്നു.
3.പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ആണവോർജ കേന്ദ്രം തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നത്.
A1,2,3
B2,3
C1,3
D1,2
Answer:
B. 2,3
Explanation:
🔹നിയന്ത്രിതമായ രീതിയിൽ അണുവിഘടനം നടത്തി ഊർജ്ജോല്പാദനം നടത്തുന്ന ഉപകരണമാണ് ആണവറിയാക്റ്റർ. ഇത് സ്ഥാപിക്കുന്ന നിലയത്തെ ആണവനിലയം എന്ന് വിളിക്കുന്നു. 🔹ഏകദേശം 54 ഓളം ആണവനിലയങ്ങളും 92 ഓളം ആണവറിയാക്ടറുകളും സ്ഥിതിചെയ്യുന്ന അമേരിക്കയാണ് ലോകത്തിലെ ഏറ്റവും അധികം ആണവനിലയങ്ങൾ ഉള്ള രാജ്യം. 🔹നിലവിൽ ലോകമെമ്പാടുമായി നാനൂറിലധികം ആണവോർജ നിലയങ്ങൾ സ്ഥിതി ചെയ്യുന്നു. 🔹ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം താരാപൂർ ആണ്,എന്നാൽ പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ആണവോർജ കേന്ദ്രം തമിഴ്നാട്ടിലെ കല്‍പ്പാക്കത്താണ് സ്ഥിതി ചെയ്യുന്നത്