Question:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.പണം കൊടുക്കുന്നതിൻ്റെ നിയന്ത്രണത്തിലൂടെ സാമ്പത്തിക വ്യവസ്ഥിതിയെ നിയന്ത്രിക്കുന്ന നയം നാണ്യ നയം എന്നറിയപ്പെടുന്നു.

2.ഇന്ത്യയിൽ നാണ്യ നയം നിയന്ത്രിക്കുന്നത് 'റിസർവ് ബാങ്ക് ഓഫ് ഇന്ത്യ'യാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Explanation:

പണം കൊടുക്കുന്നതിൻ്റെ അളവിലും ലഭൃതയിലും വിലയിലും കേന്ദ്ര ബാങ്ക് വരുത്തുന്ന നിയന്ത്രണങ്ങളെ സംബന്ധിക്കുന്ന നയത്തെയാണ് പണനയം(മോണിറ്ററി പോളിസി) അഥവാ നാണ്യ നയം എന്നു പറയുന്നത്. പണത്തിന്റെ ലഭൃതയെ നിയന്തിക്കുകയാണ് പണനയത്തിന്റെ പധാന ലക്ഷൃം ഇന്ത്യയിൽ നാണ്യ നയം നിയന്ത്രിക്കുന്നത് രാജ്യത്തിൻറെ കേന്ദ്ര ബാങ്കായ റിസർവ്ബാങ്ക് ഓഫ് ഇന്ത്യയാണ്.


Related Questions:

A rise in general level of prices may be caused by?

1.An increase in the money supply

2.A decrease in the aggregate level of output

3.An increase in the effective demand

Which among the following indicates the total borrowing requirements of Government from all sources?

റിസർവ് ബാങ്കിന്റെ പണനയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളെ കുറിച്ചുള്ള ശരിയായ ഓപ്ഷൻ കണ്ടെത്തി എഴുതുക. പ്രസ്താവന 1. വാണിജ്യ ബാങ്കുകൾക്ക് വായ്‌പ നൽകുമ്പോൾ റിസർവ് ബാങ്ക് ഈടാക്കുന്ന നിരക്കാണ് റിപ്പോ റേറ്റ്. പ്രസ്താവന 2. വാണിജ്യ ബാങ്കുകളിൽ നിന്നും വായ്‌പയെടുക്കുമ്പോൾ റിസർവ് ബാങ്ക് അവർക്ക് നൽകുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ റേറ്റ്. പ്രസ്താവന 3. റിവേഴ്സ് റിപ്പോ നിരക്ക് എല്ലായ്‌പോഴും റിപ്പോ നിരക്കിനെക്കാൾ കൂടുതലായിരിക്കും

ഓട്ടോമാറ്റിക് ഫിസിക്കൽ സ്റ്റെബിലൈസേഴ്‌സ് എന്നാൽ

ഇന്ത്യയിൽ ഒരു സാമ്പത്തിക വർഷമായി കണക്കാക്കുന്നത് ?