App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.അൾട്രാവയലെറ്റ്  വികിരണങ്ങളെ  അവയുടെ തരംഗദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ 3 ആയി തരംതിരിച്ചിരിക്കുന്നു.

2.അൾട്രാവയലെറ്റ്‌ C ആണ് ജീവജാലങ്ങൾക്ക് ഏറ്റവും അപകടകാരിയായ അൾട്രാവയലെറ്റ്  റേഡിയേഷൻ.

3.അൾട്രാവയലെറ്റ്‌ C റേഡിയേഷനെ ഓസോൺപാളി പൂർണ്ണമായും ആഗിരണം ചെയ്യുന്നതിനാൽ അത് ഭൂമിയിൽ എത്തുന്നില്ല.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Read Explanation:

ദൃശ്യപ്രകാശ തരംഗങ്ങളേക്കാൾ തരംഗദൈർഘ്യം കുറഞ്ഞതും എന്നാൽ എക്സ്-റേ തരംഗത്തേക്കാൾ തരംഗദൈർഘ്യം കൂടുതലും ആയ വിദ്യുത്കാന്തിക തരംഗങ്ങളെ ആണ് അൾട്രാവയലറ്റ് തരംഗം എന്നു പറയുന്നത്. അൾട്രാവയലെറ്റ് വികിരണങ്ങളെ അവയുടെ തരംഗദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ 3 ആയി തരംതിരിച്ചിരിക്കുന്നു: അൾട്രാവയലെറ്റ്‌  A (315-400 നാനോമീറ്റർ ) അൾട്രാവയലെറ്റ്‌  B (280-315 നാനോമീറ്റർ) അൾട്രാവയലെറ്റ്‌  C (100-280 നാനോമീറ്റർ) അൾട്രാവയലെറ്റ്‌  C  എന്ന ഏറ്റവും അപകടകാരിയായ UV റേഡിയേഷനെ ഓസോൺപാളി പൂർണ്ണമായും ആഗിരണം ചെയ്യുന്നു അതുകൊണ്ട് തന്നെ അത് ഭൂമിയിൽ എത്തുന്നില്ല.


Related Questions:

Cocaine is commonly called as:

ഇരുട്ടിനോടുള്ള പേടിക്ക് മന:ശാസ്ത്രത്തിൽ പറയുന്ന പേര് ?

ഉറക്കത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ?

ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വിലയിരുത്തുന്നതിനുള്ള അടിസ്ഥാന ഘടകം ഏത്?

റാബീസ് പ്രതിരോധ വാക്സിൻ വികസിപ്പിച്ചത് :