Question:
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
- നിർദ്ദേശകതത്വങ്ങൾ ഭരണഘടനയുടെ ഭാഗം IV ൽ ഉൾപ്പെടുന്നു
- ഒരു ക്ഷേമ രാഷ്ട്രത്തെ ലക്ഷ്യം വയ്ക്കുന്നു
- ഐറിഷ് ഭരണഘടനയിൽ നിന്ന് ഉൾക്കൊണ്ടതാണ്.
- നിർദ്ദേശകതത്വങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതി മുഖേന നേടി എടുക്കാവുന്നതാണ്.
A2 & 4
B1 & 3
C4 മാത്രം
D1 & 4
Answer:
C. 4 മാത്രം
Explanation:
ഇന്ത്യൻ ഭരണഘടനയുടെ നാലാം ഭാഗത്ത് ഉൾച്ചേർത്തിരിക്കുന്ന 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങളാണ് നിർദ്ദേശകതത്ത്വങ്ങൾ. മാർഗനിർദ്ദേശക തത്ത്വങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഇവ ഭരണനിർവ്വഹണത്തിലും നിയമനിർമ്മാണത്തിലും ഭരണകൂടം പാലിക്കേണ്ട നിർദ്ദേശങ്ങളാണ്. ഒരു ക്ഷേമരാഷ്ട്രം എന്ന നിലയിൽ രാജ്യത്തിന്റെ ലക്ഷ്യങ്ങളായി അവയെ കണക്കാക്കിയിരിക്കുന്നു. രാഷ്ട്രത്തിന്റെ പ്രവർത്തനമേഖലകളായ സാമ്പത്തിക-സാമൂഹിക-നൈയാമിക-വിദ്യാഭ്യാസ-അന്താരാഷ്ട്ര. മേഖലകളെയെല്ലാം സ്പർശിക്കുന്ന വിപുലമായ ഒരു മണ്ഡലത്തെയാണ് നിർദ്ദേശകതത്ത്വങ്ങൾ ഉൾക്കൊള്ളുന്നത്.