Question:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.1665-ൽ റോബർട്ട് ഹുക്ക് ആണ് കോശത്തിനെ കണ്ടെത്തിയത്
2.കോശമർമ്മം കണ്ടെത്തിയത് റോബർട്ട് ബ്രൗൺ എന്ന ശാസ്ത്രജ്ഞനാണ്.
A1 മാത്രം.
B2 മാത്രം.
C1ഉം 2ഉം
Dരണ്ടു പ്രസ്താവനകളും തെറ്റാണ്
Answer:
C. 1ഉം 2ഉം
Explanation:
1665-ൽ റോബർട്ട് ഹുക്ക് ആണ് കോശത്തിനെ കണ്ടെത്തിയത്. കോശത്തിന്റെ ആംഗലേയപദമായ സെൽ, 'ചെറിയ മുറി' എന്ന് അർത്ഥം വരുന്ന സെല്ല എന്ന ലാറ്റിൻ പദത്തിൽ നിന്നും വന്നതാണ്. 1665-ൽ റോബർട്ട് ഹുക്ക്, ഓക്ക് മരത്തിലെ കോർക്ക് കോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ വീക്ഷിച്ചപ്പോൾ സന്യാസിമാർ താമസിയ്ക്കുന്ന ചെറിയ മുറികൾ പോലെ തോന്നി. അതിനാലാണ് ഏറ്റവും ചെറിയ ജീവനുള്ള ജൈവഘടനയ്ക്ക് ആ പേര് നൽകിയത്. കോശമർമ്മം കണ്ടെത്തിയത് റോബർട്ട് ബ്രൗൺ എന്ന ശാസ്ത്രജ്ഞനാണ്