App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിക്കുന്ന സമയത്ത് മുഗൾ ചക്രവർത്തി അക്ബർ ആയിരുന്നു.

2.ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി ഷാജഹാൻ ആണ്.

A1, 2 ശരി

Bഇവയൊന്നുമല്ല

Cഎല്ലാം ശരി

D1 മാത്രം ശരി

Answer:

D. 1 മാത്രം ശരി

Read Explanation:

1600ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായി.ഇന്ത്യയിൽ 1605 വരെ മുകൾ ഭരണാധികാരി അക്ബർ ആയിരുന്നു. 1608 ഓഗസ്റ്റ് 24-ന്‌ സൂറത്ത് തുറമുഖത്ത് നങ്കൂരമിട്ട കമ്പനിയുടെ ഹെക്റ്റർ എന്ന കപ്പലിലാണ്‌ ഇന്ത്യൻ തീരത്ത് ഇംഗ്ലീഷ് പതാക ആദ്യമായി പാറിയത്. ഈ കപ്പലിൽ ഇന്ത്യയിലെത്തിയ വില്ല്യം ഹോക്കിൻസ് 1609-ൽ മുഗൾ ചക്രവർത്തി ജഹാംഗീറിനെ സന്ദർശിക്കുന്നതിനായി സൂറത്തിൽ നിന്നും ആഗ്രയിലേക്ക് യാത്ര തിരിച്ചു. അക്കാലത്ത് പ്രബലരായിരുന്ന പോർച്ചുഗീസുകാരുമായുള്ള വ്യാപാരത്തിൽ താൽപര്യം നശിച്ചിരുന്ന മുഗൾ ചക്രവർത്തി ജഹാംഗീർ ഇംഗ്ലീഷുകാരെ സ്വാഗതം ചെയ്യുകയും കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകുകയും സൂറത്തിൽ ഒരു പണ്ടികശാല പണിയാനുള്ള അനുവാദം നൽകുകയും ചെയ്തു


Related Questions:

Dahsala എന്ന ഭൂമി റവന്യൂ സംവിധാനം സ്ഥാപിച്ചത് ആര് ?

അക്ബറിന്റെ മാതാവിന്റെ പേര്:

ആവലാതി ചങ്ങല (നീതി ചങ്ങല) സ്ഥാപിച്ച മുഗൾ ചക്രവർത്തി ആര് ?

അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍?

താഴെ പറയുന്നവയിൽ ഏതാണ് മുഗൾ ഭരണകാലത്ത് ' സ്ഥലം' എന്ന വാക്കിനുപകരം ഉപയോഗിക്കാത്ത വാക്ക് ?