App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ചാൾസ് രണ്ടാമൻ പോർച്ചുഗീസ് രാജാവിന്റെ മകൾ കാതറീനെ വിവാഹം കഴിച്ചപ്പോൾ ബോംബെ പ്രദേശം സ്ത്രീധനമായി  ബ്രിട്ടീഷുകാർക്ക് നൽകി. 

2.1647 ൽ  ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് കോട്ടയായ  സെന്റ് ജോർജ് കോട്ട മദ്രാസിൽ പണികഴിപ്പിച്ചു. 

Aരണ്ട് മാത്രം ശരി

Bഇവയൊന്നുമല്ല

Cഎല്ലാം ശരി

Dഒന്ന് മാത്രം ശരി

Answer:

D. ഒന്ന് മാത്രം ശരി

Read Explanation:

  • ഡച്ച് ശക്തികളുടെ രംഗപ്രവേശത്തോടെ പടിഞ്ഞാറൻ ഇന്ത്യയിൽ നിയന്ത്രണം വർധിപ്പിക്കാനായി പോർച്ചുഗീസുകാരിൽ നിന്ന് മുംബൈ സ്വന്തമാക്കാൻ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് ബ്രിട്ടീഷ് ഭരണകൂടം ആവശ്യപ്പെട്ടു.
  • അങ്ങനെ യുദ്ധത്തിനതീതമായ മാർഗമെന്ന നിലയിൽ 1661-ൽ ഇംഗ്ലണ്ടിലെ രാജകുമാരൻ ചാൾസ് രണ്ടാമന് മകളായ കാതറീൻ ബ്രഗാൻസയെ വധുവായി നൽകാമെന്ന് പോർച്ചുഗീസ് രാജാവായ ജോൺ നാലാമൻ തീരുമാനിച്ചു.
  • ആ നിർദേശം അംഗീകരിക്കപ്പെട്ടതോടുകൂടി മുംബൈ ബ്രിട്ടീഷ് പ്രദേശമായി മാറി.
  • മുംബൈയോടൊപ്പം മൊറോക്കോയിലെ ടാൻജിയേർ തുറമുഖവും ബ്രിട്ടന് സ്ത്രീധനമായി നൽകിയിരുന്നു പോർച്ചുഗൽ.
  • 1644 ൽ ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് കോട്ടയായ സെന്റ് ജോർജ് കോട്ട മദ്രാസിൽ പണികഴിപ്പിച്ചു.

Related Questions:

What was the effect of colonization on indigenous populations?

Consider the following events:

  1. Clive's re-arrival in India

  2. Treaty of Allahabad

  3. Battle of Buxar

  4. Warren Hastings became India's Governor

Select the correct chronological order of the above events from the codes given below.

What was the major impact of British policies on Indian handicrafts?

താഴെപ്പറയുന്നവയില്‍ ആരാണ് ആദ്യമായി ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ചത്?

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ വ്യാപകമായി ചണം കൃഷി ചെയ്തിരുന്ന പ്രദേശം ഏത്?