Question:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ലോകത്തിലെ ആദ്യത്തെ കടൽ വെള്ളരി സംരക്ഷണ മേഖലയാണ് ഡോ.കെ.കെ മുഹമ്മദ് കോയ സീ കുക്കുമ്പർ കൺസർവേഷൻ റിസർവ്.
2.ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ ചെറിയപാനി റീഫിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
3.2018ലാണ് ഡോ.കെ.കെ മുഹമ്മദ് കോയ സീ കുക്കുമ്പർ കൺസർവേഷൻ റിസർവ് രൂപീകരിച്ചത്.
A1,2
B1,3
C2,3
D1,2,3
Answer:
A. 1,2
Explanation:
ലോകത്തിലെ തന്നെ ആദ്യത്തെ കടൽ വെള്ളരി സംരക്ഷണ മേഖലയാണ് 'ഡോ.കെ.കെ മുഹമ്മദ് കോയ സീ കുക്കുമ്പർ കൺസർവേഷൻ റിസർവ് '. ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ ചെറിയപാനി റീഫിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2020ൽ രൂപീകരിച്ച ഈ കൺസർവേഷൻ റിസർവിന് 239 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്.