Question:
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
- ഹിന്ദിയിൽ രചിച്ച ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് രവീന്ദ്രനാഥ ടാഗോർ.
- 1911 ഡിസംബർ 27 -ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിച്ചത്.
- ശങ്കരാഭരണം രാഗത്തിലാണ് ദേശീയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് .
- 1950 ജനവരി 26 നാണ് 'ജന ഗണ മന' ദേശീയഗാനമായി അംഗീകരിച്ചത്.
Aരണ്ടും മൂന്നും ശരി
Bഒന്നും, മൂന്നും ശരി
Cമൂന്ന് മാത്രം ശരി
Dഒന്നും നാലും ശരി
Answer:
A. രണ്ടും മൂന്നും ശരി
Explanation:
- ബംഗാളിയിൽ രചിച്ച "ജന ഗണ മന" എന്ന ഗാനത്തിന് 'ഭാഗ്യവിധാതാ' എന്നാണ് ആദ്യം പേരിട്ടിരുന്നത്.
- ഈ രചനയ്ക്ക് ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകി
- 1911, ഡിസംബർ 27 നു, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിൽ ജനഗണമന ആദ്യമായി ആലപിച്ചത് - സരളാ ദേവി ചൗധ്റാണി
- ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റപ്പെട്ടു
- ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്.
- ഈ ദിവസമാണ് 'ജന ഗണ മന' ദേശീയഗാനമായി അംഗീകരിച്ചത്.
- ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്.