Question:

താഴെ പറയുന്ന പ്രസ്താവനകളിൽ മോഹൻജദാരോയുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ് ? 

  1. ' മരിച്ചവരുടെ കുന്ന് ' എന്നാണ് മോഹൻജദാരോ എന്ന വാക്കിനർത്ഥം 
  2. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലാർഖാന ജില്ലയിലാണ് മോഹൻജദാരോ  സ്ഥിതി ചെയ്യുന്നത് 
  3. ഏറ്റവും വിസ്തീർണ്ണം കൂടിയ സൈന്ധവ സാംസ്കാരിക കേന്ദ്രം - മോഹൻജദാരോ 
  4. മോഹൻജദാരോയിലെ ഏറ്റവും പ്രശസ്തമായ നിർമ്മിതി - മഹാ സ്നാനഘട്ടം 

A1 , 2 , 3 ശരി

B2 , 3 , 4 ശരി

C1 , 2 , 4 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Explanation:

മോഹൻജദാരോ

  • മരിച്ചവരുടെ കുന്ന്‌ എന്നറിയപ്പെടുന്ന സിന്ധു നദീതട സംസ്‌കാരം
  • ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ സിന്ധു നദീതട നഗരം
  • മോഹന്‍ജദാരോ കണ്ടെത്തിയ വര്‍ഷം : 1922
  • മോഹന്‍ജദാരോ കണ്ടെത്തിയതാര്‌ :ആര്‍.ഡി. ബാനര്‍ജി
  • പാകിസ്ഥാനിലെ സിന്ധ്‌ പ്രവിശ്യയിലെ ലാര്‍ഖാന ജില്ലയില്‍ സ്ഥിതിചെയ്യുന്ന സൈന്ധവ പ്രദേശം
  • കൂട്ടമായി ശവമടക്കിയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത പ്രദേശം
  • മഹാ സ്‌നാന ഘട്ടം( ഗ്രേറ്റ്‌ ബാത്ത്‌ )കണ്ടെടുത്ത പ്രദേശം
  • അഴുക്കുചാല്‍ സംവിധാനം നിലനിന്നിരുന്ന ലോകത്തിലെ ആദ്യ നഗരം
  • വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയി എന്ന്‌ കരുതപ്പെടുന്ന സിന്ധു നദീതട പ്രദേശം
  • ഏറ്റവും വലിയ ധാന്യപുര കണ്ടെത്തിയ സിന്ധു നദീതട പ്രദേശം

Related Questions:

 ശരിയായജോഡികൾ തിരഞ്ഞെടുക്കുക 

 വർഷം          സംഭവം 

(i) 1766       -         (a) മസ്ദൂർ  കിസാൻ    ശക്തിസംഘടനരൂപീകരണം

(ii) 1987       -       (b) ഫ്രീഡംഓഫ്ഇൻഫർമേഷൻ ഇന്ത്യനിയമം  

(iii) 1997     -       (c ) സ്വീഡൻ ആദ്യമായി വിവരാവകാശനിയമം
                               കൊണ്ടുവന്നു
 

(iv) 2002     -       (d) RTI ആക്ട്പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായി
                            തമിഴ്നാട്
 

 

വാസ്കോഡഗാമ കാപ്പാട് വന്നിറങ്ങിയ കപ്പലിന്റെ പേര് ?

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട "സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റി’ന്‍റെ സെക്രട്ടറി ആരായിരുന്നു?

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ ഉപപ്രധാനമന്ത്രി :

John Mathai was the minister for :