Question:

കുഞ്ഞാലിമരയ്ക്കാരുമായി ബന്ധപപെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സാമൂതിരിയുടെ നാവികപ്പടയുടെ തലവന്മാർ ആയിരുന്നു കുഞ്ഞാലി മരയ്ക്കാർമാർ

  2. കുഞ്ഞാലി മരക്കാരുടെ ആക്രമണം നേരിടാനായി പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ടയാണ് സെൻ്റ് ആഞ്ചലോസ് കോട്ട

  3. 1524 ൽ കുഞ്ഞാലി ഒന്നാമൻ പോർച്ചുഗീസുകാരുമായി ഏറ്റുമുട്ടി പോർച്ചുഗീസുകാരെ ദയനീയമായി പരാജയപ്പെടുത്തി

A1, 3 ശരി

B1 തെറ്റ്, 2 ശരി

Cഇവയൊന്നുമല്ല

D1 മാത്രം ശരി

Answer:

A. 1, 3 ശരി

Explanation:

കുഞ്ഞാലി മരയ്ക്കാർ 

  • സാമൂതിരി തന്റെ  നാവികപ്പടയുടെ തലവനു  കൽപ്പിച്ചുനൽകിയ സ്ഥാനപ്പേരാണ് 'മരയ്ക്കാർ' 
  • കുഞ്ഞാലി - I, കുഞ്ഞാലി - II, കുഞ്ഞാലി - III, കുഞ്ഞാലി - IV എന്നിങ്ങിനെ നാല് തരമുറകളിലെ യോദ്ധക്കളാണ് സാമൂതിരിയുടെ നാവികപ്പടയുടെ നായകന്മാരായി ഉണ്ടായിരുന്നത് 
  • കുഞ്ഞാലി ഒന്നാമൻ 1524 ൽ  പോർച്ചുഗീസുകാരുമായി ഏറ്റുമുട്ടി പോർച്ചുഗീസുകാരെ ദയനീയമായി പരാജയപ്പെടുത്തി

ചാലിയം കോട്ട

  • കോഴിക്കോട് ജില്ലയിലെ ചാലിയത്ത് പോർച്ചുഗീസുകാർ നിർമിച്ച കോട്ട
  • 1531ലാണ് കോട്ടയുടെ നിർമ്മാണം പൂർത്തിയായത്.
  • നുനോ ഡ കുൻഹ ആയിരുന്നു ചാലിയം കോട്ടയുടെ നിർമ്മാണ കാലഘട്ടത്തിലെ പോർച്ചുഗീസ് ഗവർണർ.
  • കടൽമാർഗവും പുഴമാർഗവും മലബാർ കീഴടക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അറബിക്കടലും ചാലിയാറും ചേരുന്ന അഴിമുഖത്തോട് കോട്ട നിർമ്മിക്കപ്പെട്ടത്.
  • ഇതോടൊപ്പം കുഞ്ഞാലി മരക്കാരുടെ ആക്രമണം പ്രതിരോദിക്കാൻ കൂടിയായിരുന്നു ഇതിന്റെ നിർമ്മാണം 
  • മുല്ലമ്മേൽ കോട്ട എന്നും ഈ കോട്ട  അറിയപ്പെടുന്നു
  • 'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്ന് വിശേഷിപ്പിക്കപെട്ട കോട്ട
  • 1571-ൽ സാമൂതിരിയുടെ നിർദ്ദേശപ്രകാരം കുഞ്ഞാലിമരയ്ക്കാർ മൂന്നാമൻ ചാലിയം കോട്ട ആക്രമിച്ച് തകർത്തു.

Related Questions:

Hortus malabaricus 17th century book published by the Dutch describes

വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും പോർചുഗലിലേക്ക് കൊണ്ട് പോയത് ഏത് വർഷം ?

ഇന്ത്യയില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്റെ യഥാര്‍ഥ സ്ഥാപകന്‍ എന്നറിയപ്പെടുന്നത് ?

കണ്ണൂർ രാജാവിന്റെ കപ്പിത്താനായ വലിയ ഹസ്സനെ വധിച്ച പോർച്ചുഗീസ് വൈസ്രോയ് ?

മാഹിയിൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി കോട്ട നിർമ്മിച്ചത് ഏത് വർഷം ?