Question:

ചട്ടമ്പിസ്വാമികളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു പേട്ടയിൽ രാമൻപിള്ള ആശാൻ ആയിരുന്നു.

2.രാമൻപിള്ള ആശാൻൻ്റെ ഗുരുകുലത്തിലെ വിദ്യാർത്ഥികളുടെ പ്രതിനിധിയായും അവരെ നിയന്ത്രിക്കുന്നതിനായയും  കുഞ്ഞൻപിള്ള എന്ന ബാല്യകാലനാമം ഉണ്ടായിരുന്ന ചട്ടമ്പിസ്വാമിയെ മോണിറ്റർ ആയി നിയോഗിച്ചു.

3.അങ്ങനെയാണ് 'ചട്ടമ്പി' എന്ന വിശേഷണം സ്വാമികൾക്ക് ലഭിച്ചത്

A1,3

B1,2

C2,3

D1,2,3

Answer:

D. 1,2,3

Explanation:

കുഞ്ഞൻ പിള്ള എന്ന വിളിപ്പേരുണ്ടായിരുന്ന ചട്ടമ്പിസ്വാമികൾ പതിനഞ്ചു വയസുള്ളപ്പോൾ പേട്ടയിൽ രാമൻപിള്ള ആശാൻ എന്ന പണ്ഡിതന്റെ പാഠശാലയിൽ ചേർന്നു. ആശാൻ കുഞ്ഞൻ പിള്ളയെ പാഠശാലയിലെ ചട്ടമ്പിയായി നിയമിച്ചു. 'ചട്ടമ്പി' എന്നാൽ ചട്ടങ്ങളെ നിയന്ത്രിക്കുന്നവൻ-നേതാവ് എന്നാണ് അർത്ഥം. ഇതോടെ കുഞ്ഞൻപിള്ള ചട്ടമ്പി എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് മുതിർന്നപ്പോഴും 'ചട്ടമ്പി' എന്ന സ്ഥാനപ്പേർ പേരിനൊപ്പം കൂടി.


Related Questions:

കോഴഞ്ചേരി പ്രസംഗം നടന്ന വർഷം ഏത് ?

എവിടെയാണ് ശ്രീ നാരായണ ഗുരു സരസ്വതി പ്രതിഷ്ഠ സ്ഥാപിച്ചത് ?

Who was the owner of the Newspaper Swadeshabhimani ?

' കേരളത്തിലെ മദൻ മോഹൻ മാളവ്യ ' എന്നറിയപ്പെടുന്നത് ?

Who was given the title of 'Kavithilakam' by Maharaja of Kochi ?