42nd ഭരണഘടന ഭേദഗതി (1976)
- മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതിയാണ് 42th ഭരണഘടന ഭേദഗതി.
- ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലിരിക്കെ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടത്തിലാണ് 42th ഭേദഗതി നിലവിൽ വരുന്നത്.
- ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്‌ത ഏക ഭരണഘടനാ ഭേദഗതിയാണ് 42th ഭരണഘടന ഭേദഗതി.
- ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തി സോഷ്യലിസ്റ്റ്, സെക്യുലർ, ഇന്റഗ്രിറ്റി എന്നീ മൂന്ന് വാക്കുകൾ കൂട്ടിച്ചേർത്തു.
44th ഭരണഘടന ഭേദഗതി (1978)
- സ്വത്തവകാശം മൗലികാവകാശമല്ലാതാക്കുന്നു.
- ആഭ്യന്തര കുഴപ്പങ്ങൾമൂലം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവില്ല.
- സായുധ കലാപമുണ്ടായാൽ മാത്രമേ അതിന് അനുവാദമുള്ളൂ എന്നു വ്യവസ്ഥ ചെയ്യുന്നു.
45th ഭരണഘടന ഭേദഗതി (1980)
- 1980-ലെ ഭരണഘടന നാൽപ്പത്തിയഞ്ചാം ഭേദഗതി നിയമം എന്നാണ് ഇത് ഔദ്യോഗികമായി അറിയപ്പെടുന്നത്.
- പട്ടികജാതി- പട്ടികവർഗക്കാർക്കുള്ള സീറ്റ് സംവരണവും ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ-ഇന്ത്യൻ പ്രാതിനിധ്യത്തിന്റെ കാലാവധിയും നീട്ടി.
86th ഭരണഘടന ഭേദഗതി (2002)
- പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റി.
- ആർട്ടിക്കിൾ 21 എ ഭരണഘടനയിൽ കൂട്ടിച്ചേർത്തു.