Question:
താഴെ പറയുന്നവയിൽ ഡോ. സക്കീർ ഹുസൈനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
1) ഇന്ത്യയുടെ ആദ്യ മുസ്ലിം പ്രസിഡണ്ട്
2) പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രസിഡണ്ട്
3) പദവിയിലെത്തും മുമ്പ് ഭാരത രത്ന ലഭിച്ച ആദ്യ പ്രസിഡണ്ട്
4) രാഷ്‌ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വതന്ത്ര സ്ഥാനാർഥി
A1, 2 & 3
B2, 3 & 4
C1, 2 & 4
Dഇവയെല്ലാം
Answer:
A. 1, 2 & 3
Explanation:
സക്കീർ ഹുസൈൻ
- രാഷ്ട്രപതിയായ കാലഘട്ടം - 1967 മെയ് 13 - 1969 മെയ് 3
- ഇന്ത്യയിലെ ആദ്യ മുസ്ലീം രാഷ്ട്രപതി
- ഏറ്റവും കുറച്ചു കാലം രാഷ്ട്രപതിയായ വ്യക്തി
- ഒരു ഇന്ത്യൻ സംസ്ഥാനത്തെ ( ബീഹാർ ) ഗവർണറായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി
- വിദ്യാഭ്യാസ തത്വചിന്തകനായ രാഷ്ട്രപതി
- 1963 ൽ ഭാരതരത്ന ലഭിച്ച വ്യക്തി
- അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി
- രാജ്യസഭാംഗമായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി
- പ്ലേറ്റോയുടെ ' റിപ്പബ്ലിക്ക് 'എന്ന കൃതി ഉറുദുഭാഷയിലേക്ക് തർജ്ജമ ചെയ്ത വ്യക്തി
- 1968 ജനുവരി 10 ന് ആദ്യ ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ച രാഷ്ട്രപതി
പ്രധാന പുസ്തകങ്ങൾ
- ദ ഡൈനാമിക് യൂണിവേഴ്സിറ്റി
- ശിക്ഷ
- ബ്ലോവിങ് ഹോട്ട് , ബ്ലോവിങ് കോൾഡ്
- ക്യാപിറ്റലിസം : ആൻ എസ്സേ ഇൻ അണ്ടർസ്റ്റാൻഡിംഗ്