Question:
താഴെ പറയുന്നവയിൽ കെ. ആർ നാരായണനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
1) രാജ്യസഭാധ്യക്ഷനായ ആദ്യ മലയാളി
2) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട്
3) ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ മലയാളി
4) മുൻ ഉപരാഷ്ട്രപതിയെ പരാജയപ്പെടുത്തി പ്രസിഡണ്ടായ ഏക വ്യക്തി.
A1 & 2
B2, 3 & 4
C1, 2 & 3
D1 & 3
Answer:
C. 1, 2 & 3
Explanation:
കെ . ആർ . നാരായണൻ
- രാഷ്ട്രപതിയായ കാലഘട്ടം - 1997 ജൂലൈ 25 - 2002 ജൂലൈ 25
- രാഷ്ട്രപതിയായ പത്താമത്തെ വ്യക്തി
- രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ മലയാളി
- ജന്മസ്ഥലം - ഉഴവൂർ ( കോട്ടയം )
- മുഴുവൻ പേര് - കോച്ചേരിൽ രാമൻ നാരായണൻ
- 1992 - 1997 കാലഘട്ടത്തിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി പദം വഹിച്ചു
- രാജ്യസഭ ചെയർമാനായ ആദ്യ മലയാളി
- കാരഗിൽ യൂദ്ധ സമയത്തെ ഇന്ത്യൻ രാഷ്ട്രപതി
- ലോക്സഭ ഇലക്ഷനിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി
- മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ടി . എൻ . ശേഷനെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ ഇന്ത്യൻ രാഷ്ട്രപതി
പ്രധാന പുസ്തകങ്ങൾ
- നെഹ്റു ആന്റ് ഹിസ് വിഷൻ
- ഇമേജസ് ആന്റ് ഇൻസൈറ്റ്സ്
- ഇന്ത്യ ആന്റ് അമേരിക്ക : എസേയ്സ് ഇൻ അണ്ടർസ്റ്റാൻഡിംഗ്