Question:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നീലം സഞ്ജീവ റെഡ്ഢിയുമായി ബന്ധപ്പെട്ട ശരിയായത് ഏത് ? 1) 2) 3) 4)

  1. ആദ്യത്തെ ആക്റ്റിംഗ് പ്രസിഡണ്ട്

  2. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക പ്രസിഡണ്ട്

  3. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ പ്രസിഡണ്ടായ വ്യക്തി

  4. ലോക്‌സഭാ സ്പീക്കറായ ശേഷം പ്രസിഡണ്ടായ ഏക വ്യക്തി

Aഇവയൊന്നുമല്ല

Bii മാത്രം ശരി

Cii, iv ശരി

Div മാത്രം ശരി

Answer:

C. ii, iv ശരി

Explanation:

നീലം സഞ്ജീവ റെഡ്ഢി

  • ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതി
  • 1977 ജൂലൈ 25 മുതൽ 1982 ജൂലൈ 25 വരെ ആയിരുന്നു ഇദ്ദേഹം രാഷ്ട്രപതിയായിരുന്നത്.
  • ബിരുദധാരി അല്ലാത്ത ആദ്യ രാഷ്ട്രപതിയാണ് ഇദ്ദേഹം.
  • എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക പ്രസിഡണ്ട് 
  • ആന്ധ്രപ്രദേശിലെ ആദ്യ മുഖ്യമന്ത്രി
  • തപാൽ വകുപ്പ് 2013ൽ  നീലം സഞ്ജീവ റെഡ്ഢിയുടെ  നൂറാം ജന്മ വാർഷിക ദിനത്തിൽ അദ്ദേഹത്തിൻറെ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.
  • വിത്തൗട്ട് ഫിയർ & ഫേവർ എന്ന പുസ്തകം രചിച്ചത് ഇദ്ദേഹമാണ്.
  • 2022-ൽ ദ്രൗപതി മുർമു പ്രസിഡന്റാകുന്നതുവരെ 64-ാം വയസ്സിൽ ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി ഇദ്ദേഹത്തിന് ആയിരുന്നു

Related Questions:

കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ ചെയര്‍ പേഴ്സനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നതാര്?

വിസിൽ ബ്ലോവേഴ്സ് നിയമം രാഷ്ട്രപതി അംഗീകരിച്ചത് ഏതുവർഷമാണ് ?

ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് ഇന്ത്യൻ രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്നത് ?

സുഖോയ് വിമാനത്തിൽ പറന്ന ആദ്യ രാഷ്ട്രപതി ആരാണ് ?

ഭരണഘടന നിലവിൽ വന്നശേഷം ആദ്യമായി രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത് ഏതു സംസ്ഥാനത്താ യിരുന്നു?