App Logo

No.1 PSC Learning App

1M+ Downloads

സിന്ധു നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

1.ഹിമാലയത്തിലെ മാനസസരോവര്‍ തടാകത്തിനു സമീപമാണ്‌ ഉദ്ഭവിക്കുന്നത്‌.

2.പാക്കിസ്ഥാന്റെ 'ജീവരേഖ ' എന്നറിയപ്പെടുന്ന നദി

3.ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന നദി.

4.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും കിഴക്കുള്ള നദി.

A1,2,3,4

B3,4

C2,3,4

D1,2,3

Answer:

D. 1,2,3

Read Explanation:

  • ഇന്ത്യയിലൂടെയും പാകിസ്താനിലൂടെയും ഒഴുകുന്ന നദിയാണ് സിന്ധു.

  • ടിബറ്റിലെ മാനസ സരോവറിന് അടുത്തുള്ള ബോഗാർ ചു ഗ്ലേസിയറാണ് സിന്ധു നദിയുടെ ഉത്ഭവസ്ഥാനം.

  • പാക്കിസ്ഥാന്റെ 'ജീവരേഖ ' എന്നറിയപ്പെടുന്ന നദി

  • ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന നദി സിന്ധുവാണ്.

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും പടിഞ്ഞാറുള്ള നദിയാണ് സിന്ധു നദി.


Related Questions:

കോസി നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.'ബിഹാറിന്റെ ദുഃഖം' എന്നാണ്‌ കോസി നദി അറിയപ്പെടുന്നത്‌.

2.ടിബറ്റില്‍ നിന്നാണ് കോസി നദി ഉത്ഭവിക്കുന്നത്.

3.ഉത്തർപ്രദേശിലാണ് 'കോസി ജലവൈദ്യുത പദ്ധതി' സ്ഥിതി  ചെയ്യുന്നത് 

4.കോസി നദി വടക്കന്‍ ബിഹാറിലൂടെ ഒഴുകിയാണ്‌ ഗംഗയില്‍ ചേരുന്നത്‌.

അരുണാചൽ പ്രദേശിലെ മിഷ്മി കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന ബ്രഹ്മപുത്രയുടെ പോഷക നദി ഏത് ?

ഗംഗയും യമുനയും എവിടെയാണ് സംഗമിക്കുന്നത്?

ഇന്ത്യയെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യയെന്നുo വിഭജിക്കുന്ന നദി ഏതാണ് ?

ഇന്ത്യയിലെ ഏറ്റവും വലിയ കരബന്ധിത നദി ഏതാണ് ?