Question:
ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട്, താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
(i) ബംഗാൾ പ്രവിശ്യ വിഭജിക്കാനുള്ള ഉത്തരവ് കർസൺ പ്രഭു പുറപ്പെടുവിച്ചു.
(ii) ഇത് ദേശീയതയുടെ വർദ്ധിച്ചു വരുന്ന വേലിയേറ്റം തടയാൻ ഉദ്ദേശിച്ചുള്ളത് ആയിരുന്നു.
(iii) മതപരമായ അടിസ്ഥാനത്തിൽ ഇന്ത്യക്കാരെ വിഭജിക്കാനുള്ള ശ്രമമായി അതിനെ ഇന്ത്യൻ ദേശീയവാദികൾ കണ്ടില്ല.
Aഎല്ലാം ശരിയാണ്
B(i) ഉം (ii) ഉം മാത്രം
C(i) ഉം (iii) ഉം മാത്രം
D(ii) ഉം (iii) ഉം മാത്രം
Answer:
B. (i) ഉം (ii) ഉം മാത്രം
Explanation:
ബംഗാൾ വിഭജനം ( 1905 )
- ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നഴ്സറി എന്നറിയപ്പെടുന്നത് - ബംഗാൾ
- ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം - 1905 ജൂലൈ 20
- ബംഗാൾ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി - കഴ്സൺ പ്രഭു
- ദേശീയ പ്രസ്ഥാനത്തെ അടിച്ചമർത്താൻ ബംഗാൾ പ്രവിശ്യയെ കിഴക്കൻ ബംഗാൾ എന്നും പടിഞ്ഞാറൻ ബംഗാൾ എന്നും രണ്ടായി തിരിച്ചു .
- കിഴക്കൻ ബംഗാൾ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു എന്നാൽ പടിഞ്ഞാറൻ ബംഗാൾ ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശവും , ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിന് ഉദാഹരണമായിരുന്നു ബംഗാൾ വിഭജനം എന്ന് ഇതിൽ നിന്നും വ്യക്തമാണ്
- ആയതിനാൽ മതപരമായ അടിസ്ഥാനത്തിൽ ഇന്ത്യക്കാരെ വിഭജിക്കാനുള്ള ശ്രമമായി അതിനെ ഇന്ത്യൻ ദേശീയവാദികൾ കണ്ടിരുന്നു.