Question:
ശ്രീരംഗപട്ടണം ഉടമ്പടിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.1692ൽ ടിപ്പുസുൽത്താനും ബ്രിട്ടീഷുകാരും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി.
2.ഈ സന്ധിയോട് കൂടി മൂന്നാം മൈസൂർ യുദ്ധം അവസാനിച്ചു.
3.ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം രാജ്യത്തിന്റെ പകുതി ടിപ്പു സുൽത്താന് ബ്രിട്ടീഷുകാർക്ക് നൽകേണ്ടി വന്നു.
4.യുദ്ധത്തിലേക്ക് ചിലവായ തുക ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്ക് നൽകാമെന്ന് സമ്മതിച്ചു.
A1,2
B1,2,3
C2,3,4
D1,2,3,4
Answer:
C. 2,3,4
Explanation:
മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് 1792 മാർച്ച് 18 -ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കോൺവാലിസ് പ്രഭുവും, ഹൈദരാബാദ് നിസ്സാമിന്റെ പ്രതിനിധിയും, മറാട്ട സാമ്രാജ്യവും, മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താനും കൂടി ഒപ്പുവച്ച ഒരു കരാറാണ് ശ്രീരംഗപട്ടണം ഉടമ്പടി (Treaty of Seringapatam). ഉടമ്പടിയിലെ വ്യവസ്ഥകൾ പ്രകാരം മൈസൂരിന് തങ്ങളുടെ കൈവശമുള്ള ഭൂമിയുടെ പകുതിയോളം മറുപക്ഷത്തിനു വിട്ടുനൽകേണ്ടി വന്നു. തുംഗഭദ്ര നദിയോളം വരുന്ന പ്രദേശങ്ങൾ പേഷ്വയ്ക്കും കൃഷ്ണ നദിമുതൻ പെണ്ണാർ നദിവരെയും പെണ്ണാറിന്റെ തെക്കേ തീരത്തുള്ള കടപ്പയിലെയും ഗണ്ടിക്കോട്ടയിലെ കോട്ടകളും നിസാമിനും ലഭിച്ചു. കമ്പനിക്ക് മൈസൂരിന്റെ കയ്യിലുള്ള, തിരുവിതാംകൂർ അതിർത്തി മുതൽ കാളി നദി വരെയുള്ള പ്രദേശങ്ങളും ബാരാമഹൽ ജില്ലയും ഡിണ്ടിഗൽ ജില്ലയും ലഭിച്ചു.കൂർഗ് രാജാവിന് മൈസൂർ സ്വാതന്ത്ര്യവും നൽകി. കരാർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി അതുതീരുന്നതുവരെ ടിപ്പുവിന് തന്റെ മൂന്നു ആൺമക്കളിൽ രണ്ടുപേരെയും യുദ്ധത്തടവുകാരായി കമ്പനിക്ക് വിട്ടുനൽകേണ്ടി വന്നു.