Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത്? 

1.ഭരണഘടന പ്രകാരം 3 തരം അടിയന്തരാവസ്ഥകൾ ഉണ്ട്.

2.അടിയന്തരാവസ്ഥകൾ പ്രഖ്യാപിക്കുന്നതിനുള്ള അധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്.  

3.ഇന്ത്യയില്‍ 3 തവണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

A1മാത്രം ശരി

B1ഉം 2ഉം മാത്രം ശരി

C2ഉം 3ഉം മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Explanation:

അടിയന്തരാവസ്ഥ (Emergency):

  • അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന - ഭാഗം XVIII (18). 
  • അടിയന്തരാവസ്ഥ എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് - 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്.
  • അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ റദ്ദാക്കൽ എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് - വെയ്മർ കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ജർമ്മനി. 
  • ഇന്ത്യൻ ഭരണഘടനയിൽ മൂന്നുതരത്തിലുള്ള അടിയന്തരാവസ്ഥകളെ കുറിച്ച് പ്രതിപാദിക്കുന്നു: 
  1. ദേശീയ അടിയന്തരാവസ്ഥ - അനുച്ഛേദം 352
  2. സംസ്ഥാന അടിയന്തരാവസ്ഥ - അനുച്ഛേദം 356
  3. സാമ്പത്തിക അടിയന്തരാവസ്ഥ – അനുച്ഛേദം 360

ദേശീയ അടിയന്തരാവസ്ഥ:

  • രാഷ്ട്രപതിക്ക് സ്വമേധയാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരമില്ല
  • പാർലമെന്റ് നിന്റെ ‘written request’ ന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 
  • മന്ത്രി സഭയിൽ നിന്നുള്ള, എഴുതി തയ്യാറാക്കിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
  • പാർലമന്റിന്റെ അനുമതിയോടുകൂടി അടിയന്തരാവസ്ഥ നീട്ടിവെക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്
  • ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുമ്പോൾ ആർട്ടിക്കിൾ 20,21 ഒഴികെയുള്ള മൗലികഅവകാശങ്ങൾ എല്ലാം റദ്ദ് ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്. 
  • കാബിനെറ്റ് ലിഖിത ശിപാർശയോടു കൂടി മാത്രമേ, രാഷ്ട്രപതിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കഴിയുകയുള്ളൂ. 
  • പ്രത്യേക ഭൂരിപക്ഷത്തോടെ പാർലമെന്റ് അംഗീകരിച്ച ദേശീയ അടിയന്തരാവസ്ഥ 6 മാസം നിലനിൽക്കും. 
  • ഓരോ ആറുമാസം കൂടുമ്പോഴും പാർലമെന്റിന്റെ അംഗീകാരത്തോടെ എത്ര കാലം വേണമെങ്കിലും ദേശീയ അടിയന്തരാവസ്ഥ നീട്ടി വയ്ക്കാവുന്നതാണ്. 
  • ഇന്ത്യയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടുള്ളത് മൂന്നുപ്രാവശ്യം. 
  • ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങൾ:
  1. യുദ്ധം (External Agression)
  2. വിദേശ ആക്രമണം
  3. സായുധ വിപ്ലവം

സംസ്ഥാന അടിയന്തരാവസ്ഥ:

  • ഒരു സംസ്ഥാന സർക്കാരിന്റെ ഭരണ സംവിധാനം ഭരണഘടനാവിരുദ്ധമായതായി പ്രസ്തുത സംസ്ഥാന ഗവർണറിന് ബോധ്യപ്പെട്ടാൽ, ഗവർണറുടെ റിപ്പോർട്ട് പ്രകാരം രാഷ്ട്രപതിക്ക് ആർട്ടിക്കിൾ 356 പ്രകാരം സംസ്ഥാന അടിയന്തരാവസ്ഥ പ്രഖ്യാപിക്കാവുന്നതാണ്. 
  • ‘പ്രസിഡന്റ ഭരണം’ എന്നറിയപ്പെടുന്നത് സംസ്ഥാന അടിയന്തരാവസ്ഥ. 
  • ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കാൻ ഒരു സംസ്ഥാന ഗവൺമെന്റിന് കഴിയാതെ വരുമ്പോൾ (failure of constitutional machinery) സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത്. 
  • രാഷ്ട്രപതി ഭരണത്തിൻ കീഴിൽ ആയ ഒരു സംസ്ഥാനത്തിന് മുഴുവൻ നിയന്ത്രണവും കേന്ദ്രസർക്കാരിനായിരിക്കും. എന്നാൽ അധികാരങ്ങൾ ഗവർണറിലൂടെയാണ് നടപ്പിലാക്കുന്നത്. 
  • രാഷ്ട്രപതി പ്രഖ്യാപിക്കുന്ന സംസ്ഥാന അടിയന്തരാവസ്ഥ പാർലമെന്റ് അംഗീകരിക്കേണ്ടത് രണ്ടു മാസത്തിനുള്ളിൽ ആണ്. 
  • ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പരമാവധി മൂന്നു വർഷം വരെ മാത്രമേ നീട്ടാൻ കഴിയൂ. 
  • സംസ്ഥാന അടിയന്തരാവസ്ഥ സമയത്ത്, സംസ്ഥാനങ്ങൾക്ക് വേണ്ടി നിയമ നിർമ്മാണം നടത്തുന്നതും സംസ്ഥാന ബഡ്ജറ്റ് പാസാക്കുന്നതും കേന്ദ്രസർക്കാർ ആണ്. 
  • സംസ്ഥാന അടിയന്തരാവസ്ഥ സമയത്ത്, രാഷ്ട്രപതിയുടെ നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ ഗവർണറാണ് ഭരണം നിർവ്വഹിക്കുന്നത്. 
  • സംസ്ഥാന അടിയന്തരാവസ്ഥ പരമാവധി മൂന്നു വർഷം വരെ ഏർപ്പെടുത്താവുന്നതാണ്. 

കേരളത്തിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള അടിയന്തരാവസ്ഥകളുടെ എണ്ണം : 7

  1. 1956 മാർച്ച് 23 - 1957 ഏപ്രിൽ 4
  2. 1959 ജൂലൈ 31ന് - 1960 ഫെബ്രുവരി 22
  3. 1964 സെപ്റ്റംബർ 10 - 1967 മാർച്ച് 6
  4. 1970 ഓഗസ്റ്റ് 4  - 1970 ഒക്ടോബർ 3
  5. 1979 ഡിസംബർ 5  - 1980 ജനുവരി 25
  6. 1981 ഒക്ടോബർ 21 - 1981 ഡിസംബർ 28
  7. 1982 മാർച്ച് 17 - 1982 മെയ് 23

സാമ്പത്തിക അടിയന്തരാവസ്ഥ:

  • രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് ഭീഷണി ഉണ്ടാകുന്ന അവസരത്തിലാണ് ആർട്ടിക്കിൾ 360 അനുസരിച്ച്, രാഷ്ട്രപതി സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
  • സാമ്പത്തിക അടിയന്തരാവസ്ഥയിൽ  സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ഉൾപ്പെടെ കേന്ദ്രത്തിലും, സംസ്ഥാനത്തിലുമുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറവ് ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്

  • രാഷ്ട്രപതി പ്രഖ്യാപിച്ച സാമ്പത്തിക അടിയന്തരാവസ്ഥ പാർലമെന്റ് അംഗീകരിക്കേണ്ടത് രണ്ട് മാസത്തിനുള്ളിൽ ആണ്. 
  • ഇന്ത്യയിൽ ഇതുവരെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. 
  • സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് പ്രത്യേക കാലാവധി ഇല്ല. 

 


Related Questions:

The Third national emergency was proclaimed by?

Who opined that, “The emergency power of the President is a fraud with the Constitution”?

ഭരണഘടനയുടെ 352-ാം വകുപ്പ് പ്രയോഗിക്കുന്നത്.

ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ആര് ?

സാമ്പത്തിക അടിയന്തരാവസ്ഥ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കില്ല എന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ ഭേദഗതി ഏത് ?