Question:

ചന്ദ്രയാൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമാണ് ചന്ദ്രയാൻ 1.

  2. 2008 ഒക്ടോബർ 22 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു

  3. ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യം മനസ്സിലാക്കിയ ചന്ദ്ര പരിവേഷണമാണ് ചന്ദ്രയാൻ 1. 

Aഇവയെല്ലാം

B1, 3 എന്നിവ

C3 മാത്രം

D2, 3 എന്നിവ

Answer:

A. ഇവയെല്ലാം

Explanation:

• ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ 1 • വിക്ഷേപിച്ചത് - 2008 ഒക്ടോബർ 22 (ശ്രീഹരിക്കോട്ട) • ചന്ദ്രയാൻ-1പദ്ധതിയുടെ പ്രഥമ ലക്ഷ്യം:  ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയിൽ പഠിക്കുക.


Related Questions:

2021 - ൽ ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV-C51) വിക്ഷേപിച്ച 'അമസോണിയൻ' എന്ന ഉപഗ്രഹം ഏത് രാജ്യത്തിന്റെയാണ് ?

ഏഷ്യയിലെ ഏറ്റവും വലിയ ലിക്വിഡ് മിറർ ടെലെസ്കോപ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

പുനരുപയോഗിക്കാൻ കഴിയുന്ന ISRO യുടെ വിക്ഷേപണ വാഹനം ഏത് ?

ജി.പി.എസിന് സമാനമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനം ?

ഐ.എസ്.ആർ.ഒ ആണവോർജ്ജ വകുപ്പിൽ നിന്ന് ബഹിരാകാശ വകുപ്പിന്റെ കീഴിലേക്ക് മാറിയത് ഏത് വർഷം ?