Question:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?
- ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ ബാഷ്പീകരണ തോത് കൂടുതലായിരിക്കും ഇവിടങ്ങളിലെ അന്തരീക്ഷത്തിൽ ജലാംശം കൂടുതൽ കാണുന്നു.
- ഉപരിതല ജലസ്രോതസ്സുകൾ ആയ സമുദ്രങ്ങൾ നദികൾ മറ്റ് ജലാശയങ്ങൾ എന്നിവയുടെ അടുത്തുള്ള അന്തരീക്ഷ ഭാഗങ്ങളിൽ ജലാംശം കൂടുതലായിരിക്കും.
Aഇവയൊന്നുമല്ല
Bi മാത്രം ശരി
Cii മാത്രം ശരി
Dഎല്ലാം ശരി
Answer:
D. എല്ലാം ശരി
Explanation:
അന്തരീക്ഷത്തിലെ ജലാംശം (Water in the Atmosphere)
- ഭൂമിയോടു ചേർന്ന അന്തരീക്ഷഭാഗങ്ങളിൽ വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഒരു ഘടകമാണ് ജലതന്മാത്രകൾ.
- ബാഷ്‌പീകരണ പ്രക്രിയയിലൂടെ ജലം നീരാവിയായി അന്തരീക്ഷത്തിൽ എത്തി മേഘങ്ങളുടെ രൂപീകരണത്തിനും മഴയ്ക്കും കാരണമാകുന്നു
- അന്തരീക്ഷത്തിലെ ജലാംശത്തിന്റെ അളവ് എല്ലായിടത്തും എല്ലാ സമയത്തും ഒരുപോലെയല്ല.
- ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ ബാഷ്പീകരണ ത്തോത് കൂടുതലായിരിക്കും. ഇവിടങ്ങളിലെ അന്തരീക്ഷത്തിൽ ജലാംശം കൂടുതൽ കാണുന്നു.
- ഉപരിതല ജലസ്രോതസ്സുകളായ സമുദ്രങ്ങൾ, നദികൾ, മറ്റു ജലാശയങ്ങൾ എന്നിവയോടടുത്തുള്ള അന്തരീക്ഷഭാഗങ്ങളിലും ജലാംശം കൂടുതലായിരിക്കും.