Question:
താഴെ തന്നിരിക്കുന്നതിൽ ശെരിയായ പ്രസ്താവന ഏത് ?
- ഗ്രാമീണ മേഖലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ ഒരു വ്യക്തിക്ക് തൊഴിൽ ഉറപ്പ് നല്കുന്ന പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന(JRY).
- 1999 ഏപ്രിൽ 7ന് ആരംഭിച്ച തൊഴിൽ ഉറപ്പ് പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന.
- ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്
- ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതിയും (NREP) ഗ്രാമീണ ഭൂരഹിത തൊഴിൽ ഉറപ്പ് പദ്ധതിയും (RLEGP) സംയോജിച്ചതാണ് ജവഹർ റോസ്ഗാർ യോജന
Aരണ്ടും നാലും
Bരണ്ടും മൂന്നും
Cഒന്നും മൂന്നും നാലും
Dഎല്ലാം
Answer:
C. ഒന്നും മൂന്നും നാലും
Explanation:
- ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളിലെയും ഒരാൾക്ക് തൊഴിൽ ഉറപ്പ് നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ജവഹർ റോസ്ഗർ യോജന.
- 1989 ഏപ്രിൽ 1ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ് ജവാഹര്‍ തൊഴില്‍ദാന പരിപാടി (ജവഹർ റോസ്ഗാർ യോജന) ആരംഭിച്ചത്.
- അതുവരെ നിലവിലുണ്ടായിരുന്ന ദേശീയ (ഗ്രാമീണ തൊഴില്‍ദാന പരിപാടി (NREP), ഗ്രാമീണ ഭൂരഹിത തൊഴില്‍ ഭദ്രതാ പരിപാടി (RLEGP) എന്നിവയെ ഈ പദ്ധതിയില്‍ ലയിപ്പിച്ചു.
- ഏഴാം പഞ്ചവത്സര പദ്ധതി കാലയളവിൽ ആണ് ജവഹർ റോസ്ഗാർ യോജന നിലവിൽ വന്നത്.