Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ജീവകം ഡിയുടെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗമാണ് കണ.

2.ഓസ്റ്റിയോ മലേഷ്യ എന്ന രോഗവും ജീവകം ഡി യുടെ അപര്യാപ്തത മൂലമാണ് ഉണ്ടാകുന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Explanation:

ജീവകം D

  • ജീവകം D യുടെ ശാസ്ത്രീയ നാമം : കാൽസിഫെറോൾ
  • പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത ജീവകം
  • സ്റ്റിറോയ്ഡ് വൈറ്റമിൻ എന്നറിയപ്പെടുന്നു


  • സൺ ഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നത് : ജീവകം D
  • സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം
  • ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം

ജീവകം D യുടെ രണ്ട് രൂപങ്ങൾ: 

  1. D3 (കോൾകാൽസിഫെരോൾ)
  2. D2 (എർഗോസ്റ്റീരോൺ)
  • കാൽസ്യം ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തിനു സഹായിക്കുന്ന ജീവകം : ജീവകം D
  • പല്ലുകളുടെയും അസ്ഥികളുടെയും ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ : ജീവകം D 


  • ജീവകം D യുടെ അപര്യാപ്തത മൂലം കുട്ടികളിൽ ഉണ്ടാകുന്നത് :  കണ (rickets)
  • ജീവകം D യുടെ അപര്യാപ്തത മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം : ഓസ്റ്റിയോമലേഷ്യ 

Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. പ്ലാസ്മാസ്തരം നിർമ്മിച്ചിരിക്കുന്നത് മാംസ്യവും, കൊഴുപ്പും, ധാന്യകവും കൊണ്ടാണ്.
  2. പ്ലാസ്മാസ്തരത്തിൽ കാണുന്ന ലിപിഡുകൾ, ഫോസ്ഫോ ലിപിഡുകൾ ആണ്.

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?

താഴെ തന്നിരിക്കുന്നവയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ ഏവ ?

  1. സഞ്ചാരി പ്രാവ്
  2. മലമുഴക്കി വേഴാമ്പൽ
  3. മലബാർ വെരുക്
  4. ക്വാഗ്ഗ

താഴെപ്പറയുന്നവയിൽ രോഗാണുക്കൾ ഇല്ലാതെയുണ്ടാകുന്ന രോഗങ്ങൾ ഏവ?

  1. സിക്കിൾ സെൽ അനീമിയ
  2. ഹിമോഫീലിയ
  3. ഡിഫ്തീരിയ
  4. എയിഡ്സ്

undefined