App Logo

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നവയിൽ  ശരിയായ പ്രസ്താവന ഏത്?

1. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടൻ രാഷ്ട്രപതിയുടെ ഇടപെടൽ ഇല്ലാതെ തന്നെ സ്വാഭാവികമായി അനുച്ഛേദം 19 റദ്ദാകുന്നു .

2.അടിയന്തരാവസ്ഥ സമയങ്ങളിൽ പോലും റദ്ദ് ചെയ്യാൻ കഴിയാത്തവയാണ് അനുച്ഛേദം 20&അനുച്ഛേദം 21. 

A1 മാത്രം ശരി.

B2 മാത്രം ശരി

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

ദേശീയ അടിയന്തരാവസ്ഥ

  • ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് - അനുച്ഛേദം 352 പ്രകാരം.

ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങൾ:

  • യുദ്ധം
  • വിദേശ ആക്രമണം
  • സായുധവിപ്ലവം.

  • 1978 വരെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള മൂന്നാമത്തെ കാരണമായിരുന്നു ആഭ്യന്തരകലഹം.
  •  1978 ലെ 44 ഭരണഘടനാ ഭേദഗതിയിലൂടെ മൊറാർജി ദേശായി ഗവൺമെന്റ് പ്രസ്തുത കാരണം മാറ്റി 'സായുധ കലാപം' എന്നാക്കി മാറ്റി.

  • അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് - രാഷ്ട്രപതി.
  • ദേശീയ അടിയന്തരാവസ്ഥാ സമയങ്ങളിൽ രാഷ്ട്രപതിക്ക് റദ്ദ് ചെയ്യാൻ സാധിക്കാത്ത മൗലികാവകാശങ്ങൾ അടങ്ങിയ അനുച്ഛേദങ്ങൾ - അനുച്ഛേദം 20 & 21.

  • അനുച്ഛേദം 20. - ഒരു കുറ്റവാളിക്ക് ലഭിക്കേണ്ട മൂന്നു തരത്തിലുള്ള സംരക്ഷണം.
  • അനുച്ഛേദം 21. - ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം. 
  • മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം - അനുച്ഛേദം 21.)
  • ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചയുടൻ രാഷ്ട്രപതിയുടെ ഇടപെടൽ ഇല്ലാതെ തന്നെ സ്വാഭാവികമായി റദ്ദാക്കുന്ന അനുച്ഛേദം - അനുച്ഛേദം 19.
  • അനുച്ഛേദം 19 - ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം.

Related Questions:

Part XVIII of Indian Constitution deals with:
What articles should not be abrogated during the Emergency?
How soon imposition of National Emergency should be approved by the Parliament?
Who opined that, “The emergency power of the President is a fraud with the Constitution”?
How many kinds of emergencies are there under the Constitution of India?