Question:
ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
1. ലോകത്ത് ആദ്യമായി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിൽ അധിഷ്ഠിതമായ ജനാധിപത്യഭരണം എന്ന ആശയത്തോടെയാണ് ഫ്രഞ്ച് വിപ്ലവം അവതരിപ്പിക്കപ്പെട്ടത്.
2. ഫ്രഞ്ച് വിപ്ലവത്തിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഈ ആശയങ്ങൾ യൂറോപ്പിനെ മാത്രം കാര്യമായി സ്വാധീനിച്ചു.
A1 മാത്രം.
B2 മാത്രം.
C1ഉം 2ഉം ശരി.
D1ഉം 2ഉം തെറ്റ്.
Answer:
A. 1 മാത്രം.
Explanation:
ലോകത്ത് ആദ്യമായി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിൽ അധിഷ്ഠിതമായ ജനാധിപത്യഭരണം എന്ന ആശയത്തോടെയാണ് ഫ്രഞ്ച് വിപ്ലവം അവതരിപ്പിക്കപ്പെട്ടത്. ഫ്രഞ്ച് വിപ്ലവത്തിന്റെ ആശയങ്ങൾ യൂറോപ്പിനെ മാത്രമല്ല ലോകത്തെ മുഴുവൻ സ്വാധീനിച്ചു.ലോകത്ത് പിന്നീടുണ്ടായ സകല വിപ്ലവങ്ങൾക്കും ഫ്രഞ്ച് വിപ്ലവത്തിന് ആശയങ്ങൾ അടിത്തറ നൽകി.അതിനാൽ തന്നെ 'വിപ്ലവങ്ങളുടെ മാതാവ്' എന്ന് ഫ്രഞ്ച് വിപ്ലവം അറിയപ്പെട്ടു.