Question:

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ത്വരിതഗതിയിലുള്ള വ്യവസായവൽകരണത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു രണ്ടാം പ‍‍ഞ്ചവത്സര പദ്ധതി.

  2. മഹലനോബിസ് പദ്ധതി എന്ന പേരിലാണ് രണ്ടാം പഞ്ചവത്സര പദ്ധതി അറിയപ്പെട്ടത്.

Ai മാത്രം ശരി

Bii മാത്രം ശരി

Cഇവയൊന്നുമല്ല

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Explanation:

  • ത്വരിതഗതിയിലുള്ള വ്യവസായവൽകരണത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു മഹലനോബിസ് പദ്ധതി എന്നറിയപ്പെടുന്ന രണ്ടാം പ‍‍ഞ്ചവത്സര പദ്ധതി.
  • ഇന്ത്യൻ പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനായിരുന്ന പ്രശാന്ത ചന്ദ്ര മഹലനോബിസ് ആണ് ഈ പദ്ധി വിഭാവനം ചെയ്തത്.
  • വൻ ജലവൈദ്യുത പദ്ധതികളും ഇരുമ്പുരുക്ക് വ്യവസായ ശാലകളും ആരംഭിച്ചത് ഈ പദ്ധതി കാലയളവിലാണ്.

Related Questions:

ഇന്ത്യ നടപ്പിലാക്കിയ പഞ്ചവൽസര പദ്ധതികളുടെ എണ്ണം എത്ര ?

ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാര്യത്തിൽ തെറ്റായ പ്രസ്താവനകൾ ഏവ ? 

  1. 1950-ൽ ഒന്നാം പദ്ധതി ആരംഭിച്ചു. 
  2. ഒന്നാം പദ്ധതിയുടെ ഉപാദ്ധ്യക്ഷൻ ഗുൽസാരിലാൽ നന്ദ ആയിരുന്നു. 
  3. ലക്ഷ്യം കാർഷിക പുരോഗതി. 
  4. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഇന്ത്യയിൽ ഉരുക്ക് നിർമ്മാണ ശാലകൾ ആരംഭിച്ചു.

ഇന്ത്യൻ ചരിത്രത്തിൽ പ്ലാൻ ഹോളിഡേ ആയി കണക്കാക്കിയ വർഷം ?

' ഗരീബി ഹഠാവോ ' എന്ന മുദ്രവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടതാണ് ?

ഭിലായ് ഇരുമ്പുരുക്കു നിർമ്മാണശാല ഏത് പഞ്ചവത്സരപദ്ധതി കാലത്താണ് ആരംഭിച്ചത് ?