App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.മസ്തിഷ്കത്തിൽ നിന്നും ഉള്ള സന്ദേശങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതാണ് സംവേദ നാഡി .

2.ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദേശങ്ങൾ മസ്തിഷ്കത്തിലേക്ക് എത്തിക്കുന്നത് പ്രേരക നാഡി ആണ്. 

A1 മാത്രം ശരി.

B2 മാത്രം ശരി

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

D. 1ഉം 2ഉം തെറ്റ്.

Read Explanation:

ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദേശങ്ങൾ മസ്തിഷ്കത്തിലേക്ക് എത്തിക്കുന്നത് സംവേദ നാഡി ആണ്. മസ്തിഷ്കത്തിൽ നിന്നും ഉള്ള സന്ദേശങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന നാഡിയാണ് പ്രേരക നാഡി


Related Questions:

ഈ .ഈ. ജി (EEG) കണ്ടുപിടിച്ചത് ഇവരിൽ ആരാണ്?

മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം തലച്ചോറിൽ ഡോപാമിൻ എന്ന നാഡീ പ്രേക്ഷകത്തിൻറെ ഉൽപ്പാദനം കുറയ്ക്കുന്നു. ഇതുമൂലം ഉണ്ടാകുന്ന രോഗം?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.നാഡീകോശത്തിന്റെ നീളമുള്ള ഭാഗമാണ് ആക്സോൺ.  

2.നാഡീയ ആവേഗങ്ങളുടെ സംവഹനം ആണ് ആക്സോണിന്റെ ധർമ്മം 

3.ആക്സോണിനെ വലയം ചെയ്യുന്ന ഭാഗമാണ്  ഷ്വാൻകോശം. 

മനുഷ്യശരീരത്തിലെ ബ്ലഡ് ബാങ്ക് എന്നറിയപ്പെടുന്നത് ?

സമ്മിശ്ര നാഡി എന്താണ്?