Question:

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ടൈറ്റാനിയം ആണ്

  2. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം ആണ് ടൈറ്റാനിയം 

  3. വിമാനത്തിന്റെ എൻജിൻ നിർമ്മിക്കാൻ ടൈറ്റാനിയം ഉപയോഗിക്കുന്നു.

A1 മാത്രം ശരി

B3 മാത്രം ശരി

Cഇവയൊന്നുമല്ല

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Explanation:

  • ഭൂവൽക്കത്തിൽ എറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹങ്ങളിൽ ഒന്നാണ് ടൈറ്റാനിയം.
  • ഇൽമനൈറ്റ്, റൂടൈൽ എന്നീ അയിരുകളായാണ് ഈ ലോഹം കാണപ്പെടുന്നത്. 
  • 1791-ൽ വില്യം ഗ്രിഗർ എന്ന ശാസ്ത്രജ്ഞനാണു ടൈറ്റാനിയം കണ്ടുപിടിച്ചത്. 
  • 1797-ൽ ക്ലാപ് റത്ത് എന്ന ശാസ്ത്രജ്ഞനാണു ടൈറ്റാനിയം എന്ന പേര് നൽകിയത്.
  • ഭൂവൽക്കത്തിൽ എന്നപോലെ ചന്ദ്രോപരിതലത്തിലും ടൈറ്റാനിയം ധാരാളമായി കാണപ്പെടുന്നു.
  • മറ്റ് ലോഹങ്ങളുമായി ചേർന്ന് അനേകം  അലോയ്കൾ (Alloy) നിർമ്മിക്കാൻ ടൈറ്റാനിയം ഉപയോഗിക്കുന്നു.
  • വിമാനം ,കപ്പൽ തുടങ്ങിയവയുടെ യന്ത്ര ഭാഗങ്ങളിലെ മുഖ്യ ഘടകമായ ടൈറ്റാനിയം,ഭാവിയിലെ ലോഹം എന്നും അറിയപ്പെടുന്നു.

Related Questions:

  1.   നൈട്രേറ്റുകളുടെ സാനിധ്യമറിയാനുള്ള ബ്രൗൺ റിങ് ടെസ്റ്റിൽ ഉപയോഗിക്കുന്നു   
  2. കാർ ബാറ്ററിയിലും ഡൈനാമിറ്റിലും പ്രയോജനപ്പെടുത്തുന്നു   
  3. നിർമ്മാണത്തിന്റെ ആദ്യ ഘട്ടം ലെഡ് ചേംബർ പ്രക്രിയ എന്നറിയപ്പെടുന്നു    
  4. എണ്ണ ശുദ്ധീകരണത്തിനും മലിനജല സംസ്കരണത്തിനും ഉപയോഗിക്കുന്നു 

ഏത് ആസിഡുമായാണ് മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്ഥാനകൾ ബന്ധപ്പെട്ടിരിക്കുന്നത് ? 


കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാർത്ഥം

അലക്കുകാരത്തിന്റെ ശാസ്ത്രീയനാമം:

മനുഷ്യനിർമ്മിത പെട്രോളായി ഉപയോഗിക്കുന്നത് എന്ത് ?

താഴെപറയുന്നവയില്‍ പുനസ്ഥാപിക്കാന്‍ സാധിക്കാത്ത പ്രകൃതിവിഭവമാണ്?