Question:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ആഗോള മര്‍ദ്ദമേഖലകള്‍ക്കിടയില്‍ രൂപപ്പെടുന്ന കാറ്റുകള്‍ ആഗോളവാതങ്ങള്‍ എന്നറിയപ്പെടുന്നു.

  2. വാണിജ്യവാതം, പശ്ചിമവാതം, ധ്രുവീയവാതം ഇവയെല്ലാം ആഗോളവാതങ്ങള്‍ക്ക് ഉദാഹരണമാണ്.

Aരണ്ട് മാത്രം ശരി

Bഎല്ലാം ശരി

Cഇവയൊന്നുമല്ല

Dഒന്ന് മാത്രം ശരി

Answer:

B. എല്ലാം ശരി

Explanation:

ആഗോളവാതങ്ങള്‍

  • കാറ്റുകളെ ആഗോളവാതങ്ങള്‍, കാലിക വാതങ്ങള്‍, പ്രാദേശിക വാതങ്ങള്‍, അസ്ഥിരവാതങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.
  • ആഗോള മര്‍ദമേഖലയ്ക്കിടയില്‍ രൂപപ്പെടുന്ന കാറ്റുകളാണ് ആഗോളവാതങ്ങള്‍(Planetary Winds)

ആഗോളവാതങ്ങൾ പ്രധാനമായും 3 തരമാണുള്ളത്.

  • വാണിജ്യവാതങ്ങൾ (Trade Winds)
  • പശ്ചിമവാതങ്ങൾ (Westerlies)
  • ധ്രുവീയവാതങ്ങൾ (Polar Winds)

 


Related Questions:

മൺസൂണിൻ്റെ രൂപം കൊള്ളലിനു പിന്നിലുള്ള ഘടകങ്ങളിൽ പെടാത്തത് ഏത്?

undefined

വർഷം മുഴുവനും സൂര്യ രശ്മികൾ ലംബമായി പതിക്കുന്ന ആഗോളമർദ്ദ മേഖല ഏതാണ് ?

വടക്കേ അമേരിക്ക, വടക്കൻ യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന കാറ്റുകൾ ഏത് ?

ദക്ഷിണാർധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ശക്തി ഉത്തരാർദ്ധ ഗോളത്തേക്കാൾ കൂടുതലാകാൻ കാരണം ?