App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഭാരത് ബയോടെക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 വാക്സിൻ ആണ് കോവാക്സിൻ (BBV152).
  2. 2021 ജനുവരിയിൽ, കോവാക്സിൻ എന്ന വികസന ഘട്ടത്തിലുള്ള വാക്സിന് മനുഷ്യരിലെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ നടത്താൻ അനുമതി ലഭിച്ചു
  3. ഒരു നിർജ്ജീവ വാക്സിൻ തരത്തിലുള്ള കോവിഡ്-19 വാക്സിൻ ആണ് കോവാക്സിൻ

A1, 2 ശരി

Bഎല്ലാം ശരി

C3 മാത്രം ശരി

D1, 3 ശരി

Answer:

D. 1, 3 ശരി

Read Explanation:

  • ഭാരത് ബയോടെക് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 വാക്സിൻ ആണ് കോവാക്സിൻ (BBV152).
  • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ കോവിഡ് വാക്സിനാണ് കോ വാക്സിൻ.

കോ വാക്സിൻ ഗവേഷണ ഘട്ടങ്ങൾ:

  • 2020 മെയ് മാസത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂർണ്ണമായും തദ്ദേശീയമായ COVID-19 വാക്സിൻ വികസിപ്പിക്കുന്നതിന് അനുമതി നൽകി.
  • 2020 ജൂണിൽ, കോവാക്സിൻ എന്ന വികസന ഘട്ടത്തിലുള്ള വാക്സിന് മനുഷ്യരിലെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ നടത്താൻ ഇന്ത്യയിലെ ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി ലഭിച്ചു.
  • 2020 നവംബറിൽ കോവാക്സിന് മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്താനുള്ള അനുമതി ലഭിച്ചു.
  • 2021 ജനുവരിയിൽ അടിയന്തിര ഉപയോഗ അനുമതി ലഭിക്കുകയും ചെയ്തു.

നിർജ്ജീവ വാക്സിൻ (Inactivated Vaccine)

  • ഒരു നിർജ്ജീവ വാക്സിൻ തരത്തിലുള്ള കോവിഡ്-19 വാക്സിൻ ആണ് കോവാക്സിൻ
  • നിയന്ത്രിത സാഹചര്യങ്ങളിൽ കൾച്ചർ മീഡിയയിൽ വളർത്തി, രോഗം ഉണ്ടാക്കാനുള്ള ശേഷി ഇല്ലാതാക്കി നിർജ്ജീവമാക്കിയ വൈറസ് കണികകൾ അടങ്ങിയ വാക്സിനാണ് നിർജ്ജീവ വാക്സിൻ.
  • ഈ വാക്സിനിലൂടെ, സ്വാഭാവികമായ അണുബാധ ഉണ്ടാകുമ്പോഴുള്ളതിന് സമാനമായ രോഗപ്രതിരോധ പ്രതികരണം ശരീരത്തില്‍ സജ്ജമാക്കുകയാണ് ചെയ്യുന്നത്.

Related Questions:

ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണമായ സ്റ്റെതസ്കോപ്പ് ആദ്യമായി നിർമ്മിച്ചതാര്?

ECG – യുടെ പൂർണ്ണരൂപം :