Question:
ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
- സംസ്ഥാനത്തിനുള്ളിലെ കേസുകൾ പരിഗണിക്കുന്ന കോടതിയാണ് ഹൈക്കോടതി.
- സുപ്രീം കോടതിയുടെ തീരുമാനം എല്ലാ കോടതികളും അംഗീകരിക്കുന്നു.
- സുപ്രീം കോടതിക്ക് ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാൻ സാധിക്കും.
Aരണ്ടും മൂന്നും ശരിയാണ്
Bഒന്നും മൂന്നും ശരിയാണ്
Cഒന്നും രണ്ടും ശരിയാണ്
Dഎല്ലാം ശരിയാണ്
Answer:
D. എല്ലാം ശരിയാണ്
Explanation:
സുപ്രീംകോടതി
- ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പരമോന്നത സ്ഥാനമാണ് സുപ്രീംകോടതി.
- ഇന്ത്യ അനുവർത്തിക്കുന്ന ഫെഡറൽ വ്യവസ്ഥയിൽ സുപ്രീംകോടതി അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്.
- ക്രിമിനലും സിവിലും അധികാരങ്ങളോടുകൂടിയ പരമാവധി കോടതിയാണിത്.
- സുപ്രീംകോടതിയുടെ മൂന്നു പ്രധാന അധികാരങ്ങൾ ഒറിജിനൽ, അപ്പീൽ സംബന്ധിച്ചത്, ഉപദേശപരം എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു.
- സുപ്രീംകോടതിയിൽ ഒരു ചീഫ് ജസ്റ്റിസും 25 ജഡ്ജിമാരും ഉണ്ട്.
- ഇന്ത്യൻ പൗരനായ, അഞ്ചുവർഷമെങ്കിലും ഹൈക്കോടതികളിൽ ജഡ്ജിയായി പരിചയസമ്പത്തുള്ള അല്ലെങ്കിൽ ഹൈക്കോടതികളിൽ പത്തുവർഷത്തിലധികം വക്കീലായി അനുഭവസമ്പത്തുള്ളവരാണ് സുപ്രീംകോടതിയിൽ ജഡ്ജിയായി പരിഗണിക്കപ്പെടാൻ യോഗ്യതയുള്ളത്.
- സാധാരണയായി സുപ്രീകോടതിയിലെ ഏറ്റവും സീനിയറായ ജഡ്‌ജിയെയാണ് ചീഫ് ജസ്റ്റിസായി പരിഗണിക്കുന്നത്.
ഇന്ത്യയുടെ സുപ്രീം കോടതി – പ്രവർത്തനങ്ങൾ
- ഹൈക്കോടതികളുടെയും മറ്റ് കോടതികളുടെയും ട്രൈബ്യൂണലുകളുടെയും വിധികൾക്കെതിരായ അപ്പീലുകൾ ഇത് ഏറ്റെടുക്കുന്നു.
- വിവിധ സർക്കാർ അധികാരികൾ തമ്മിലുള്ള, സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള, കേന്ദ്രവും ഏതെങ്കിലും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കങ്ങൾ ഇത് പരിഹരിക്കുന്നു.
- രാഷ്ട്രപതി അതിന്റെ ഉപദേശക റോളിൽ പരാമർശിക്കുന്ന കാര്യങ്ങളും ഇത് കേൾക്കുന്നു.
- എസ്‌സിക്ക് സ്വമേധയാ കേസുകൾ എടുക്കാനും കഴിയും (സ്വന്തമായി).
- എസ്‌സി പ്രഖ്യാപിക്കുന്ന നിയമം ഇന്ത്യയിലെ എല്ലാ കോടതികൾക്കും കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കും ബാധകമാണ്.
ഹൈക്കോടതി
- ഓരോ സംസ്ഥാനത്തിനും ഒരു ഹൈക്കോടതി ഉണ്ടായിരിക്കേണ്ടതാണെന്ന് 214 ആം വകുപ്പ് അനുശാസിക്കുന്നു.
- എന്നാൽ, നിയമം വഴി രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്കും ഒരു യൂണിയൻ പ്രദേശത്തിനും വേണ്ടിയോ ഒരു പൊതു ഹൈക്കോടതി സ്ഥാപിക്കാൻ പാർലമെന്റിന് അധികാരമുണ്ട്.
- നിലവിൽ 25 ഹൈക്കോടതികളാണുള്ളത്.
- ഭരണഘടനയിലെ 214 മുതൽ 231 വരെയുള്ള വകുപ്പുകൾ ഹൈക്കോടതിയുടെ സ്ഥാപനം, സംവിധാനം തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
- ഒരു ചീഫ് ജസ്റ്റിസും രാഷ്‌ട്രപതി കാലാകാലങ്ങളിൽ നിയമിക്കുന്ന ജഡ്ജിമാരും അടങ്ങുന്നതാണ് ഒരു ഹൈക്കോടതി.