Question:
താഴെ കൊടുത്തിരിക്കുന്നവയില്‍ ചരിത്രപരമായി തെറ്റായ പ്രസ്താവന ഏതാണ് ?
Aഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം നടന്നത് 1688-ല്‍ ആണ്.
Bനെപ്പോളിയന്റെ പതനത്തിന് ഇടയാക്കിയ വാട്ടര്‍ലൂ യുദ്ധം നടന്നത് 1818-ല്‍ ആണ്.
C1492-ല്‍ കൊളംബസ് അമേരിക്കയില്‍ എത്തിച്ചേര്‍ന്നു
Dറഷ്യന്‍ വിപ്ലവം നടന്നത് 1917-ല്‍ ആണ്.
Answer:
B. നെപ്പോളിയന്റെ പതനത്തിന് ഇടയാക്കിയ വാട്ടര്‍ലൂ യുദ്ധം നടന്നത് 1818-ല്‍ ആണ്.
Explanation:
വാട്ടർലൂ യുദ്ധം
നെപ്പോളിയൻ ബോണപ്പാർട്ടിന്റെ അവസാന യുദ്ധം.
നെപ്പോളിയൻ ബോണപ്പാർട്ടിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യവും ബ്രിട്ടീഷ് സൈന്യവും തമ്മിൽ 1815 ജൂണിൽ നടന്ന യുദ്ധം.
നെതർലാൻഡ്സിലെ വാട്ടർലൂവിലാണ് യുദ്ധം അരങ്ങേറിയത് (ഇപ്പൊൾ വാട്ടർലൂ ബെൽജിയത്തിന്റെ ഭാഗമാണ്)
'ഡ്യൂക്ക് ഓഫ് വെല്ലിങ്ടൺ' എന്നറിയപ്പെടുന്ന ആർതർ വെല്ലസ്ലി പ്രഭുവാണ് ബ്രിട്ടീഷ് സേനയെ നയിച്ചത്.
ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി അനേകം യുദ്ധങ്ങൾ ജയിച്ചിട്ടുള്ള ആർതർ വെല്ലസ്ലി,നെപ്പോളിയനെ പരാജയപ്പെടുത്തിയതോടെ യൂറോപ്പിൽ ഫ്രാൻസിന്റെ മേൽക്കോയ്മയും അവസാനിച്ചു
വാട്ടർലൂ യുദ്ധത്തിനുശേഷം നെപ്പോളിയനെ നാടുകടത്തിയ അറ്റ്ലാൻറിക് സമുദ്രത്തിലെ ദ്വീപ് : സെൻ്റ് ഹെലേന