Question:

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ഹൃദയം ഉത്പാദിപ്പിക്കുന്ന ഹോർമോൺ ആണ്,ഏട്രിയൽ നാട്രി യൂററ്റിക് ഫാക്ടർ അഥവാ എ എൻ എഫ്.

2.രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വേണ്ടിയാണ് ഹൃദയം ഈ ഹോർമോൺ ഉല്പാദിപ്പിക്കുന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

  • കാർഡിയാക് ആട്രിയയിൽ നിന്ന് സ്രവിക്കുന്ന ഒരു ഹോർമോണാണ് ഏട്രിയൽ നാട്രിയൂററ്റിക് പെപ്റ്റൈഡ് (ANP) അല്ലെങ്കിൽ ഏട്രിയൽ നാട്രിയൂററ്റിക് ഫാക്ടർ (ANF).
  • രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വേണ്ടിയാണ് ഹൃദയം ഈ ഹോർമോൺ ഉല്പാദിപ്പിക്കുന്നത്.

Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഭ്രൂണത്തിന് ആവശ്യമായ ഓക്സിജനും പോഷക ഘടകങ്ങളും ലഭിക്കുന്നത് പ്ലാസന്റയിലൂടെയാണ്.

2.ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ,ഹ്യൂമൻ പ്ലാസന്റൽ ലാക്ടോജൻ.എന്നിവ പ്ലാസൻറ ഉൽപാദിപ്പിക്കുന്ന ഹോർമോണുകളാണ്.

3.ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നതുകൊണ്ട് പ്ലാസന്റയെ താത്കാലിക എൻഡോക്രൈൻ ഗ്രന്ഥി എന്നറിയപ്പെടുന്നു. 

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.കരളിലും പേശികളിലും വച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റുന്ന ഹോർമോൺ -ഇൻസുലിൻ ആണ്.

2.കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസ് ആക്കി മാറ്റുന്ന ഹോർമോൺ ഗ്ലുക്കഗോൺ ആണ്.

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഇൻസുലിൻ, ഗ്ലൂക്കഗോൺ, ഗ്രോത്ത് ഹോർമോൺ, പ്രൊലാക്ടിൻ തുടങ്ങിയവ സ്റ്റിറോയ്ഡ് ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്.

2.ഓക്സിടോസിൻ, വാസോപ്രസിൻ എന്നിവ പെപ്റ്റൈഡ് ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്.

Which hormone deficiency causes anemia among patients with renal failure?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഹോർമോണുകളെ സംശ്ലേഷണം ചെയ്ത് രക്തത്തിലേക്ക് സ്രവിപ്പിക്കുന്ന ഗ്രന്ഥികളെ അന്തഃസ്രാവികൾ എന്നു പറയുന്നു.

2.അന്തസ്രാവി ഗ്രന്ഥികളെയും ഹോർമോണുകളെയും അവയുമായി ബന്ധപ്പെട്ട രോഗങ്ങളെയും കുറിച്ചുള്ള പഠനശാഖയാണ് എൻഡോക്രൈനോളജി.