Question:
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
Aഅരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന ജീവകം ആണ് B1
Bനാഡീവ്യൂഹത്തെ ബാധിക്കുന്ന ബെറിബെറി രോഗം ജീവകം B1ന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്നതാണ്
Cതയാമിനെ ആന്റി ബെറിബെറി ഘടകം എന്ന് അറിയപ്പെടുന്നു
Dമത്സ്യത്തിൽ നിന്നും ധാരാളമായി ജീവകം B1 ലഭിക്കുന്നു
Answer:
D. മത്സ്യത്തിൽ നിന്നും ധാരാളമായി ജീവകം B1 ലഭിക്കുന്നു
Explanation:
- ജീവകം ബി 1 ന്റെ ശാസ്ത്രീയ നാമം - തയാമിൻ
- ജീവകം ബി 1 ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തു - അരിയുടെ തവിട്
- അമിത മദ്യപാനികൾക്ക് നൽകുന്ന ജീവകം - തയാമിൻ
- ജീവകം ബി 1 ന്റെ അപര്യാപ്തത രോഗം - ബെറിബെറി
- ജീവകം ബി - ധാന്യകങ്ങൾ ,പ്രോട്ടീൻ എന്നിവ ശരീരത്തിൽ പ്രയോജനപ്പെടുത്തുവാൻ സഹായിക്കുന്ന ജീവകം
- ചുവന്ന രക്താണുക്കളുടെ നിർമ്മാണം ,ത്വക്കിന്റെ ആരോഗ്യം എന്നിവക്ക് ആവശ്യമായ ജീവകം - ജീവകം ബി
ജീവകങ്ങളും ശാസ്ത്രീയനാമവും
- ജീവകം ബി 1 - തയാമിൻ
- ജീവകം ബി 2 - റൈബോഫ്ളാവിൻ /വൈറ്റമിൻ ജി
- ജീവകം ബി 3 - നിയാസിൻ
- ജീവകം ബി 5 -പാന്തോതെണിക് ആസിഡ്
- ജീവകം ബി 6 - പിരിഡോക്സിൻ
- ജീവകം ബി 7 - ബയോട്ടിൻ /വൈറ്റമിൻ എച്ച്
- ജീവകം ബി 9 - ഫോളിക് ആസിഡ്
- ജീവകം ബി 12 - സയനോകൊബാലമിൻ