App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്

1.മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ റാണി ആയിരുന്നു അഹല്യഭായി ഹോൾക്കർ. 

2.ഇൻഡോറിനെ ഒരു ചെറിയ ഗ്രാമമെന്ന നിലയിൽ നിന്നും ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയത് അഹല്യ ഭായിയാണ്.

3.1767 മുതൽ 1795 വരെയായിരുന്നു അഹല്യ ഭായിയുടെ ഭരണകാലം.

4.1776 ൽ കാശി വിശ്വനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് അഹല്യ ഭായിയായിരുന്നു.

 

A1,2 മാത്രം.

B4 മാത്രം.

C3 മാത്രം.

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Read Explanation:

  • മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ ഒരു റാണിയായിരുന്നു അഹല്യഭായ് ഹോൾക്കർ.
  • 1754ലെ കുംഭേർ യുദ്ധത്തിൽ അഹല്യാഭായിയുടെ ഭർത്താവായ ഘാണ്ഡറാവു ഹോൾക്കർ മരിച്ചു.
  • ഇതിനു ശേഷം ഭരണം കയ്യാളിയിരുന്ന ഭർതൃപിതാവും മരിച്ചതിനെത്തൂടർന്നാണു് അഹല്യയ്ക്ക് മാൾവയുടെ അധിപതിയാകേണ്ടി വന്നത്.
  • 1767 മുതൽ 1795 വരെയായിരുന്നു അഹല്യ ഭായിയുടെ ഭരണകാലം.
  • അരാജകത്വത്തിൽ നിന്നും അക്രമികളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ കഴിഞ്ഞത് അഹല്യ ഭായിയുടെ ഒരു ഭരണനേട്ടമായി കണക്കാക്കുന്നു.
  • ഇൻഡോറിനെ ഒരു ചെറിയ ഗ്രാമമെന്ന നിലയിൽ നിന്നും ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയത് അഹല്യഭായിയാണു്.
  • ഇവരുടെ സ്മരണാർത്ഥം ഇൻഡോർ വിമാനത്താവളത്തിനു് ദേവി അഹല്യഭായ് ഹോൾക്കർ വിമാനത്താവളം ഏന്നാണ് പേരു നൽകിയിരിക്കുന്നത്.
  • 1776 ൽ കാശി വിശ്വനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് അഹല്യ ഭായിയായിരുന്നു.

Related Questions:

പഞ്ചകല്യാണി എന്നത് ആരുടെ കുതിരയാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പൂനെയിലെ പേഷ്വാ ഭരണകാലത്ത് മറാത്താ സാമ്രാജ്യത്തിലെ അതിപ്രഗൽഭനായ രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു നാനാ ഫട്നാവിസ്.

2."മറാത്ത മാക്കിയവെല്ലി "എന്നറിയപ്പെടുന്നത്  നാനാ ഫട്നാവിസ് ആണ്.

ശരിയായ പ്രസ്താവന ഏത്

1.മറാത്ത നയതന്ത്രജ്ഞനും ഉജ്ജയിൻ ഭരണാധികാരിയും ആയിരുന്നു മഹാദാജി ഷിൻഡെ.

2.1782 ൽ  മഹാദാജി ഷിൻഡെയുടെ  ഉപദേശപ്രകാരമാണ് നാന ഫട്നാവിസ് ഇംഗ്ലീഷുകാരുമായി സാൽബായി ഉടമ്പടിക്ക് തയ്യാറായത്.

3.ഈ ഉടമ്പടി പ്രകാരം ഇംഗ്ലീഷ് മറാത്ത ബന്ധം 20 വർഷം സുരക്ഷിതമായി മുന്നോട്ടുപോയി.

Which ruler of Bengal gave a portion of Orissa to the Marathas?

ഗോ ബ്രാഹ്മൺ പ്രതിപാലക് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നത് ?