Question:
ഫ്രഞ്ച് വിപ്ലവത്തിലെ സുപ്രധാന സംഭവമായ ബാസ്റ്റൈൽ കോട്ടയുടെ ആക്രമണവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം? 1. 2. 3. . 4.
- 1788 ൽ വിപ്ലവകാരികൾ ബാസ്റ്റൈൽ കോട്ട തകർക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.
- ഫ്രഞ്ചുവിപ്ലവകാരികൾ ആയുധമെടുത്ത് പോരാടിയ ആദ്യസംഭവമായിരുന്നു ഇത്.
- ജൂലൈ 14 ബാസ്റ്റൈൽ ദിനമായി ഫ്രഞ്ച് ജനത ആചരിക്കുന്നു
Aഎല്ലാം ശരി
Biii മാത്രം ശരി
Ci, iii ശരി
Dii, iii ശരി
Answer:
D. ii, iii ശരി
Explanation:
- 1789 ജൂലൈ 14ന് ഫ്രാൻസിൽ പാരീസിലെ ബാസ്റ്റൈൽ കോട്ട വിപ്ലവകാരികളാൽ ആക്രമിക്കപ്പെട്ടു.
- ആയുധശാല, കോട്ട, രാഷ്ട്രീയ ജയിൽ എന്നിവയെല്ലാം ആയിരുന്ന ബാസ്റ്റൈൽ കോട്ട പാരീസിന്റെ രാജകീയ അധികാരത്തെ പ്രതിനിധീകരിച്ചിരുന്നു.
- ആക്രമിക്കപ്പെടുമ്പോൾ അവിടെ തടവുകാരായി ഏഴു പേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും രാജവാഴ്ചയുടെ അധികാര ദുർവിനിയോഗത്തിന്റെ പ്രതീകമായി വിപ്ലവകാരികൾ അതിനെ കണ്ടു.
- വിപ്ലവകാരികൾ ബാസ്റ്റയിൽ കോട്ട തകർക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.
- ഫ്രഞ്ചുവിപ്ലവത്തിന്റെ തുടക്കമായിരുന്നു ബാസ്റ്റൈൽ കോട്ടയുടെ ആക്രമണം
- ഫ്രഞ്ചുവിപ്ലവകാരികൾ ആയുധമെടുത്ത് പോരാടിയ ആദ്യസംഭവം കൂടിയായിരുന്നു അത് .
- വളരെക്കാലം അനീതിയും അസമത്വവും അനുഭവിച്ച ഒരു ജനവിഭാഗത്തിന്റെ പ്രതികരണമാണ് ബാസ്റ്റൈൽ ജയിലിന്റെ ആക്രമണത്തിനും ഫ്രഞ്ചുവിപ്ലവത്തിനും വഴിതെളിയിച്ചത് .
- ജൂലൈ 14 ബാസ്റ്റൈൽ ദിനമായി ഫ്രഞ്ച് ജനത ഇന്നും ആഘോഷിക്കുന്നു.