Question:
താഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്താവന / പ്രസ്താവനകൾ ആണ് ശരിയായിട്ടുള്ളത് ?
i. ' ഷുഗർ ആക്ട് ' അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
ii. ' ഗ്രീൻ റിബൺ ക്ലബ് ' ഇംഗ്ലീഷ് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
iii. ' ത്രീ പീപ്പിൾസ് പ്രിൻസിപ്പിൾസ് ' ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
iv. ' ടെൻ ഡെയ്സ് ദാറ്റ് ഷുക്ക് ദ വേൾഡ് ' ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട്കിടക്കുന്നു
Ai, ii ഉം iii ഉം
Bi, ii ഉം iv ഉം.
Cii, iii ഉം iv ഉം
Div മാത്രം
Answer:
A. i, ii ഉം iii ഉം
Explanation:
'ടെൻ ഡെയ്സ് ദാറ്റ് ഷുക്ക് ദ വേൾഡ് '
- അമേരിക്കൻ പത്ര പ്രവർത്തകനായ ജോൺ റീഡ് എഴുതിയ പുസ്തകമാണ് 'ടെൻ ഡെയ്സ് ദാറ്റ് ഷുക്ക് ദ വേൾഡ്' അഥവാ ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിവസങ്ങൾ.
- 1917 ലെ റഷ്യൻ ഒക്ടോബർ വിപ്ലവത്തെക്കുറിച്ചുള്ളതാണ് ഈ പുസ്തകം.
- 1919ലാണ് ഈ പുസ്തകത്തിൻ്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്.