Question:

ആം ആദ്‌മി ബീമ യോജനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ്‌ പദ്ധതിയാണ് ആം ആദ്‌മി ബീമ യോജന

2.ഗ്രാമപ്രദേശങ്ങളിലെ ഭൂരഹിതരായ ഓരോ കുടുംബത്തിനും ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതിയാണിത്.

3.2007 ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്.

4.ആം ആദ്‌മി ബീമ യോജന പദ്ധതിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്.

A1,2,3

B1,2,4

C1,3,4

D1,2,3,4

Answer:

D. 1,2,3,4

Explanation:

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ്‌ പദ്ധതിയാണ് ആം ആദ്‌മി ബീമ യോജന.ഗ്രാമപ്രദേശങ്ങളിലെ ഭൂരഹിതരായ ഓരോ കുടുംബത്തിനും ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതിയാണിത്. തൊഴില്‍, പുനരധിവാസ വകുപ്പാണ്‌ നടപ്പാക്കുക.അപേക്ഷകര്‍ 18നും 59നും ഇടയില്‍ പ്രായമുള്ള ഗൃഹനാഥനോ/നാഥയോ ആയിരിക്കണം. 2007 ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്. ആം ആദ്‌മി ബീമ യോജന പദ്ധതിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്.


Related Questions:

'ഇന്ദിര ആവാസ് യോജന' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഓപ്പറേഷന്‍ കൊക്കൂണ്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഛത്തീസ്ഗഢ് , മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ MGNREGP വേതനം എത്രയാണ് ?

Digital India Programme was launched on

2006 -ൽ നിലവിൽ വന്ന “ ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പാക്കൽ പദ്ധതി ” ഏത് ദേശീയ നേതാവിന്റെ പേരിൽ അറിയപ്പെടുന്നു ?