Question:
അഡ്രിനാലിനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
- ദേഷ്യം, ഭയം എന്നിവ ഉണ്ടാകുന്ന അവസരങ്ങളിൽ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോണാണിത്
- അടിയന്തര ഹോർമോൺ എന്ന് അഡ്രിനാലിൻ അറിയപ്പെടുന്നു.
Aഎല്ലാം ശരി
Bi മാത്രം ശരി
Cഇവയൊന്നുമല്ല
Dii മാത്രം ശരി
Answer:
A. എല്ലാം ശരി
Explanation:
അഡ്രിനാലിൻ
- അധിവൃക്കഗ്രന്ഥി(അഡ്രിനൽ ഗ്രന്ഥി)യുടെ മെഡുല്ലയിൽ നിന്നു സ്രവിക്കുന്ന ഒരു ഹോർമോൺ ആണ് അഡ്രിനാലിൻ.
- 'എപ്പിനെഫ്രിൻ' എന്ന പേരിലും ഇതറിയപ്പെടുന്നു.
- ദേഷ്യം, ഭയം എന്നിവ ഉണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോണാണിത്.
- അടിയന്തര ഹോർമോൺ (Emergency Hormone) എന്ന് അഡ്രിനാലിൻ അറിയപ്പെടുന്നു