Question:
ചീങ്കണ്ണി പുഴയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?
1.മഞ്ചേശ്വരം പുഴയുടെ പോഷകനദിയാണ് ചീങ്കണ്ണിപ്പുഴ.
2.ആറളം വന്യജീവി സങ്കേതത്തോടു ചേർന്നാണ് ചീങ്കണ്ണി പുഴ ഒഴുകുന്നത്.
3.മിസ് കേരള മത്സ്യം ഈ പുഴയിൽ കാണപ്പെടുന്നുണ്ട്.
4.ചീങ്കണ്ണിപ്പുഴയിൽ മീൻമുട്ടി, ചാവിച്ചി എന്നീ രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്.
A1,2,3,4
B1 മാത്രം.
C4 മാത്രം.
D1,2,3
Answer:
B. 1 മാത്രം.
Explanation:
വളപട്ടണം പുഴയുടെ പോഷകനദിയാണ് ചീങ്കണ്ണിപ്പുഴ. ആറളം വന്യജീവി സങ്കേതത്തോടു ചേർന്നാണ് ചീങ്കണ്ണി പുഴ ഒഴുകുന്നത്. പുണ്ട്യസ് ഡെനിസോണി (Puntius denisonii) എന്ന് ശാസ്ത്രീയ നാമമുള്ള മിസ് കേരള മത്സ്യം അഥവാ ചെങ്കണിയാൻ മത്സ്യം ചീങ്കണ്ണി പുഴയിൽ ധാരാളമായി കാണപ്പെടുന്നു. ചീങ്കണ്ണിപ്പുഴയിൽ മീൻമുട്ടി, ചാവിച്ചി എന്നീ രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്.