Question:

ഗദ്ദർ പാർട്ടിയുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ രൂപീകരിക്കപ്പെട്ടു.

2.1923 ലാണ്  ഗദ്ദർ പാർട്ടി രൂപീകരിക്കപ്പെട്ടത്.

3.ആദ്യ പ്രസിഡൻറ് സോഹൻ സിംഗ് ബാക്ന  ആയിരുന്നു.

A1,2

B1,3

C2,3

D1,2,3

Answer:

B. 1,3

Explanation:

ഗദ്ദർ പ്രസ്ഥാനം

  • ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും താമസിച്ചിരുന്ന ഇന്ത്യൻ കുടിയേറ്റക്കാരുമായി ബന്ധപ്പെട്ടിരുന്ന ഒരു വിപ്ലവ പ്രസ്ഥാനമായിരുന്നു ഗദ്ദർ പ്രസ്ഥാനം
  • 1913 ൽ  വടക്കെ അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാരാണ് ഗദ്ദർ പാർട്ടി രൂപീകരണത്തിന് നേതൃത്വം നൽകിയത്.
  • ലാലാ ഹർദയാലായിരുന്നു മുഖ്യ നേതാവും സ്ഥാപകനും.
  • ‘പസിഫിക് കോസ്റ്റ് ഹിന്ദു അസോസിയേഷൻ’ എന്നായിരുന്നു സംഘടനയുടെ ആദ്യപേര്
  • 'ഗദ്ദർ' എന്ന വാക്കിന് ഉറുദു/പഞ്ചാബി ഭാഷയിലെ അർത്ഥം - വിപ്ലവം 
  • ആദ്യ പ്രസിഡന്റ് - സോഹൻസിങ് ഭക്ന 
  • ആദ്യ ജനറൽ സെക്രട്ടറി - ലാലാ ഹർദയാൽ
  • ആസ്ഥാനം - യുഗാന്തർ ആശ്രമം (സാൻ ഫ്രാൻസിസ്കോ)
  • ഗദ്ദർ പാർട്ടി 1913 നവംബർ ഒന്നു മുതൽ പ്രസിദ്ധീകരണമാരംഭിച്ച വാരിക - ഗദ്ദർ 
  • മുദ്രാവാക്യം - അംഗ്രേസി രാജ് കാ ദുഷ്മൻ  (ബ്രിട്ടീഷ് ഭരണത്തിന്റെ ശത്രു)

Related Questions:

അടിമത്തം നിയമവിരുദ്ധമാക്കിയ ഗവർണർ ജനറൽ ആര് ?

സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്?

ചാന്നാർ കലാപം നടന്ന വർഷം :

There were some territories still under the colonial rule in India at the time of independence. When did the liberation from colonial rule, of the whole of India finally reached completion?

1857 -ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി ?