Question:

ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ശുചിത്വ – മാലിന്യ സംസ്‌കരണം, മണ്ണ് – ജല സംരക്ഷണം, ജൈവകൃഷി മുതലായവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി.

  2. 2016 ഡിസംബർ 8ന് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു.

  3. ഹരിതകേരളം പദ്ധതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ്.

  4. ഗായകൻ കെ.ജെ. യേശുദാസാണ് ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായത്.

A2 മാത്രം ശരി

Bഇവയൊന്നുമല്ല

Cഎല്ലാം ശരി

D1 മാത്രം ശരി

Answer:

C. എല്ലാം ശരി

Explanation:

ശുചിത്വ – മാലിന്യ സംസ്‌കരണം, മണ്ണ് – ജല സംരക്ഷണം, ജൈവകൃഷി രീതിയ്ക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുളള കൃഷിവികസനം എന്നീ മൂന്ന് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഹരിത കേരളം മിഷന്‍. കേരളത്തിന്റെ സവിശേഷതകളായി പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുക്കുക, സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഹരിത കേരള മിഷന്റെ മുഖ്യ ലക്ഷ്യങ്ങള്‍. കാലാവസ്ഥാ വ്യതിയാനം പോലെയുളള പുതിയ വെല്ലുവിളികള്‍ നേരിടുന്നതിനുളള പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മിഷന്‍ ലക്ഷ്യമിടുന്നു. 2016 ഡിസംബർ 8ന് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട ഹരിതകേരളം പദ്ധതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ്. .ഗായകൻ കെ.ജെ. യേശുദാസാണ് ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായത്.


Related Questions:

Kudumbashree was launched formally by Government of Kerala on:

An example of a self help group;

ഗ്രാമീണ മേഖലയിൽ ആയുഷ് വകുപ്പിന് കീഴിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ഔഷധ സസ്യ ഉദ്യാനം ഒരുക്കുന്ന പദ്ധതി ?

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ?

ഒരു രൂപക്ക് ഒരു ലിറ്റർ വെള്ളം ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി ഏത് ?