Question:
താഴെ തന്നിരിക്കുന്നവയിൽ കാർത്തികതിരുനാളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.തിരുവിതാംകൂറിൻ്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ്
2.ആധുനികതിരുവിതാംകൂറിൻ്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ പിന്തുടർച്ചാവകാശിയായാണ് കാർത്തിക തിരുനാൾ.
3.ടിപ്പുവിൻ്റെ ആക്രമണത്തിൽപെട്ടവർക്ക് തിരുവിതാംകൂറിൽ അഭയം നൽകിയ മഹാരാജാവ്.
4.ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ മഹാരാജാവ്.
A1,2,3
B1,2,4
C2,3,4
D1,2,3,4
Answer:
D. 1,2,3,4
Explanation:
- തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് കാർത്തികതിരുനാൾ രാമവർമ്മ യാണ്.
- ആധുനികതിരുവിതാംകൂറിൻ്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ പിന്തുടർച്ചാവകാശിയായാണ് കാർത്തിക തിരുനാൾ ഭരണമേറ്റെടുത്തത്.
- തന്റെ മുൻഗാമി നേടിയെടുത്ത എല്ലാ പ്രദേശങ്ങളും നിലനിർത്തുക മാത്രമല്ല, അവയെല്ലാം വിജയകരമായ രീതിയിൽ ഭരിക്കാനും കഴിഞ്ഞു എന്നതും ഇദ്ദേഹത്തിൻ്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു.
- ടിപ്പുവിൻ്റെ ആക്രമണത്തിൽ പെട്ട അനേകർക്ക് തിരുവിതാംകൂറിൽ അഭയം നൽകിയതിനാലാണ് 'ധർമ്മരാജാ' എന്ന പേര് കാർത്തികതിരുനാളിന് സിദ്ധിച്ചത്.
- ബാലരാമഭാരതം , പാഞ്ചാലീസ്വയംവരം തുടങ്ങി അനേകം പ്രശസ്തമായ ആട്ടക്കഥകൾ കാർത്തിക തിരുനാൾ രാമവർമ്മ രചിച്ചിട്ടുണ്ട്.