Question:

'മാഗ്നാകാർട്ട'യുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ' ലോകത്തിലെ ആദ്യ അവകാശ പത്രം ' എന്നറിയപ്പെടുന്നു.

  2. ബ്രിട്ടനിലെ റണ്ണീമീഡ് എന്ന സ്ഥലത്ത് വച്ച് ജോൺ രാജാവാണ് ഇത് ഒപ്പുവച്ചത്.

  3. 1225 ലാണ്  മാഗ്നാകാർട്ട ഉടമ്പടി ഒപ്പുവച്ചത്.

Aഎല്ലാം ശരി

B2 മാത്രം ശരി

C1, 2 ശരി

Dഇവയൊന്നുമല്ല

Answer:

C. 1, 2 ശരി

Explanation:

🔸പതിമൂന്നാം നൂറ്റാണ്ടിൽ ഒപ്പ് വയ്ക്കപ്പെട്ട ഒരു ഇംഗ്ലീഷ് നിയമസംഹിതയാണ് മാഗ്നാകാർട്ട.'ലോകത്തിലെ ആദ്യ അവകാശ പത്രം' എന്നിത് അറിയപ്പെടുന്നു. 🔸ചില അവകാശങ്ങൾ വിളംബരം ചെയ്യുന്നതിനും ചില നിയമനടപടിക്രമങ്ങളെ ബഹുമാനിക്കുന്നതിനും, താനും നിയമത്തിന് അധീനനാണ്‌ എന്ന് അംഗീകരിക്കുന്നതിനുമായി ഇംഗ്ലണ്ടിലെ ജോൺ രണ്ടാമൻ രാജാവിന്‌ ഈ നിയമം അംഗീകരിക്കേണ്ടി വരികയായിരുന്നു. 🔸രാജാവിന്റെ  പദവിക്ക് തൊട്ട്  താഴെയുള്ള 'ബാരൻസ്' എന്ന പ്രഭുവർഗ്ഗം രാജാവിനെ കൊണ്ട് നിർബന്ധിച്ച് ഈ കരാറിൽ ഒപ്പ്  വയ്പ്പിക്കുകയായിരുന്നു. 🔸ബ്രിട്ടനിലെ റണ്ണീമീഡ് എന്ന മൈതാനത്ത് വച്ചാണ് 1215ൽ മാഗ്നകാർട്ട ഒപ്പുവച്ചത്.


Related Questions:

പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ പാർലമെന്റാണ് ?

കർഫ്യൂ എന്ന വാക്കിന്റെ അർത്ഥം?

മാഗ്നാകാർട്ട ഒപ്പുവെച്ചത് ?

ആരുടെ നേതൃത്വത്തിലായിരുന്നു അവശിഷ്ട പാർലമെന്റ് (Rump Parliament) നിലനിന്നിരുന്നത് ?

ധനകാര്യ നിയന്ത്രണം പാർലമെന്റിൽ നിക്ഷിപ്തമാക്കണമെന്ന് ആദ്യമായി പരാമർശിച്ചത് ?