Question:
മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.എട്ടുവീട്ടിൽ പിള്ളമാർ, പോറ്റിമാർ എന്നീ ഫ്യൂഡൽ പ്രഭുക്കന്മാർ മാർത്താണ്ഡവർമ്മയാൽ അമർച്ച ചെയ്യപ്പെട്ടു.
2. വേണാട് ഭരിച്ചിരുന്ന വീര രാമവർമ്മയക്ക് ശേഷം 1729ൽ മാർത്താണ്ഡവർമ്മ അധികാരം ഏറ്റെടുത്തു.
3. രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ് മാർത്താണ്ഡവർമയാണ്
A1,2
B1,3
C2,3
D1,2,3
Answer:
D. 1,2,3
Explanation:
വേണാട്ടിലെ പ്രമുഖമായ എട്ടു തറവാടുകളിലെ കാരണവർമാരാണ് എട്ടുവീട്ടിൽ പിള്ളമാർ. കാലങ്ങളായി കരുത്തനായ ഭരണാധികാരിയുടെ അഭാവം കാരണം ഇവരുടെ ശക്തി വർദ്ധിക്കുകയും രാജഭരണത്തിൽ കൈകടത്തുന്നതും പതിവായി.എട്ടുവീട്ടിൽ പിള്ളമാർ, പോറ്റിമാർ എന്നീ ഫ്യൂഡൽ പ്രഭുക്കന്മാർ മാർത്താണ്ഡവർമ്മയാൽ അമർച്ച ചെയ്യപ്പെട്ടു. 1729-ൽ വീരരാമ വർമ്മ മഹാരാജാവ് അന്തരിച്ച ശേഷം 23 കാരനായ ശ്രീ പദ്മനാഭദാസ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ അടുത്ത തിരുവിതാംകൂർ മഹാരാജാവായി സ്ഥാനമേറ്റു. രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ് മാർത്താണ്ഡവർമയാണ്