App Logo

No.1 PSC Learning App

1M+ Downloads

മോണ്ടെസ്ക്യൂയുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. ബ്രിട്ടനിലെ ഭരണഘടനാപരമായ രാജവാഴ്ച അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു.

  2. അധികാര വിഭജനത്തിന്റെയും ജനകീയ പരമാധികാരത്തിന്റെയും വക്താവായിരുന്നു അദ്ദേഹം.

  3. ഫ്രാൻസിന്റെ സമ്പൂർണ്ണ രാജവാഴ്ചയെ എല്ലാ തിന്മകളുടെയും മാതാവായി അദ്ദേഹം കണക്കാക്കി.

Aii മാത്രം ശരി

Bi മാത്രം ശരി

Cഇവയൊന്നുമല്ല

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Read Explanation:

മോണ്ടെസ്ക്യൂ

  • നവോത്ഥാന കാലത്ത് ഫ്രാൻസിൽ ജീവിച്ചിരുന്ന രാഷ്ട്രീയചിന്തകൻ.

  • ഫ്രാൻസിൽ സമ്പൂർണ്ണ രാജവാഴ്ച്ച നിലനിന്നിരുന്നപ്പോൾ ബ്രിട്ടനിലെ ഭരണഘടനാപരമായ രാജവാഴ്ച അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു.

  • അധികാര വിഭജനത്തിന്റെയും ജനകീയ പരമാധികാരത്തിന്റെയും വക്താവായിരുന്നു അദ്ദേഹം.


Related Questions:

"മനുഷ്യൻ സ്വതന്ത്രനായാണ് ജനിക്കുന്നത് എന്നാൽ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്" എന്ന് അഭിപ്രായപ്പെട്ട ഫ്രഞ്ച് ചിന്തകൻ ആര് ?

ഫ്രാൻസിൽ നെപ്പോളിയൻ ബോണപ്പാർട്ട് അവതരിപ്പിച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളെ സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

1. നെപ്പോളിയൻ ബോണപാർട്ടിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പൗരന്മാർക്കിടയിൽ അച്ചടക്കബോധം വളർത്തിയെടുക്കുവാൻ തക്ക രീതിയിൽ രൂപപ്പെടുത്തിയത് ആയിരുന്നു 

2.രാഷ്ട്രത്തോടുള്ള വിശ്വസ്തത പ്രോത്സാഹിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയ വിദ്യാഭ്യാസപദ്ധതി ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.

3.മിലിറ്ററി സ്കൂളുകൾക്ക് സമാനമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറ്റിയെടുത്തു. 

4.നെപ്പോളിയൻറെ ആശയങ്ങൾ പ്രകാരം രൂപമാറ്റം വരുത്തിയ പുതിയ സ്കൂളുകളെ " Leycee" (ലെയ്‌സി ) എന്നാണ് അറിയപ്പെട്ടിരുന്നത്.

താഴെ കൊടുത്തിരിക്കുന്നവയില്‍ ചരിത്രപരമായി തെറ്റായ പ്രസ്താവന ഏതാണ്‌ ?

"പ്രഭുക്കന്മാർ പൊരുതും പുരോഹിതന്മാർ പ്രാർത്ഥിക്കും, ജനങ്ങൾ നികുതിയടയ്ക്കും" എന്ന അസമത്വം നിലനിന്നിരുന്ന രാജ്യം ഏത് ?

ഫ്രഞ്ച് വിപ്ലവം സംഭവിച്ചതിൻ്റെ രാഷ്ട്രീയ കാരണമായി ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതെല്ലാമാണ് പരിഗണിക്കേണ്ടത്?

1. സ്വേച്ഛാധിപത്യത്തിലും രാജവാഴ്ചയിലും അടിസ്ഥാനപ്പെടുത്തിയ ഭരണമായിരുന്നു ഫ്രാൻസിൽ നിലനിന്നിരുന്നത്.

2.സംസ്ഥാനത്തിന് കീഴിലുള്ള എല്ലാ ഉന്നത ഓഫീസുകളും പ്രഭുക്കന്മാരുടെയും പുരോഹിതന്മാരുടെയും നിയന്ത്രണത്തിന് കീഴിലായിരുന്നു.

3.ഫ്രഞ്ച് സമൂഹത്തിലെ രാഷ്ട്രീയം ഫ്യൂഡൽ വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഫ്യൂഡൽ പ്രഭുക്കന്മാർ ഉയർന്ന അധികാരവും പ്രതാപവും ആസ്വദിക്കുകയായിരുന്നു.